റിയാദ്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ‘മിഅ’ വനിത വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അൽജസീറ ഉത്തെം പാർക്കിൽ നടന്ന ആഘോഷ പരിപാടികൾ ‘മിഅ’ വനിതാ വിഭാഗം മുഖ്യ രക്ഷാധികാരി സലീന നാസർ ഉദ്ഘാടനം ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
‘മിഅ’ റിയാദ് വനിതാ വിഭാഗം പ്രസിഡൻ്റ് ജുവൈരിയത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെബി മൻസൂർ, നമീറ കള്ളിയത്ത്, റഹ്മ സുബൈർ, ഫെമി ഫിറോസ്, ജാസ്മിൻ റസാഖ്, അൻസാർ ബീഗം, ഷക്കീല അബൂബക്കർ, ഷഫ്ന മുഫാഷിർ, സുഫൈറ.എം.പി തുടങ്ങിയവർ സംസാരിച്ചു.
ഏത് പരിതസ്ഥിതിയിൽ നിന്നും ഉയർത്തെഴുന്നേല്ക്കാൻ കരുത്തുള്ളവരാണ് സ്ത്രീകളെന്നും ആധുനിക കാലത്ത് ഏത് മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം ശ്രദ്ധേയമാണെന്നും ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ചർച്ചയിൽ അഭിപ്രായപ്പെട്ടു.
നജ്ല ഫാഹിദ്, അസ്ന സുനിൽ എടവണ്ണ, ജാസ്മിൻ റിയാസ്, തൗഫീറ ജമീദ്, അസ്മ സഫീർ, നജ്ല, എന്നിവർ നേതൃത്വം നൽകി. വനിതാ വിഭാഗം ജനറൽ സെക്രട്ടറി ലീന ജാനിഷ് സ്വാഗതവും ട്രഷറർ രമ്യ റനീഷ് നന്ദിയും പറഞ്ഞു.