മലയാളി ജിദ്ദയിൽ മരിച്ചു

0
50

റിയാദ്: ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ സ്വദേശി സ്വദേശി നൗഷാദ് ഉമർ (54) ആണ് മരിച്ചത്. ശറഫിയ റമദാൻ മസ്‌ജിദിന് സമീപമായിരുന്നു താമസിച്ചത്. കഴിഞ്ഞ 25 വർഷമായി പ്രവാസിയാണ്.

പരേതനായ ഉമറാണ് പിതാവ്, മാതാവ് സുഹറ. ഷാഹിനയാണ് ഭാര്യ. മക്കൾ: ഷഹവാഷസ, ഫാത്തിമത്തുൽ നേഹ, മിൻഹ സുഹറ, മുഹമ്മദ്‌ അഫ്‌വാൻ, മരുമകൻ: സുഫൈൽ ഹസ്സൻ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.