കോഴിക്കോട്: മുൻ സഊദി പ്രവാസി ചെമ്മങ്ങാട് പുല്ലങ്ങാടത്ത് അഷ്റഫ് നാട്ടിൽ നിര്യാതനായി. 53 വയസായിരുന്നു. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ സംഗമം കൾച്ചറലിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
സംഗമം സോക്കറിലെ കളിക്കാരനായിയിരുന്ന അഷ്റഫ് റിയാദിലെ സജീവ സാന്നിധ്യമായിരുന്നു. അനാരോഗ്യം നിമിത്തം അദ്ദേഹത്തിനു പ്രവാസജീവിതം അവസാനിപ്പിച്ചു പെട്ടെന്നു നാട്ടിലേക്ക് പോകേണ്ടിവന്നു. അടുത്തിടെ നടന്ന റിയാദ് സംഗമം റിട്ടേണീസ് എക്സിക്യൂട്ടീവ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
പരേതരായ പി.എൻ.എം ഉസ്മാൻ കോയയുടെയും പുലങ്ങാടത്ത് കദീശബിയുടെയും (കച്ചു) മകനാണ്. സഹോദരങ്ങൾ: ബുഹാരി, നൂർജഹാൻ, ഹാജറ.
വലിയകത്ത് ഷൗക്കത്ത്, കുന്നത്ത് സക്കീർ എന്നിവർ സഹോദരി ഭർത്താക്കന്മാരാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





