ഷമാ മുഹമ്മദിന് അതൃപ്തി, ഒരു വനിത മാത്രം;’വടകരയില്‍ തൊട്ടടുത്തെ ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു’
മലപ്പുറം: ഇത്തവണത്തെ കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റ് അടിപൊളിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ. യുഡിഎഫ് അവതരിപ്പിച്ചിരിക്കുന്നത് പാർലമെന്റിൽ എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുള്ള സ്ഥാനാർഥികളെയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വീണ്ടെടുക്കാൻ ഇൻഡ്യ മുന്നണി സജ്ജമായിക്കഴിഞ്ഞു. ഇന്ത്യ ആര് ഭരിക്കുമെന്ന് ഇൻഡ്യ മുന്നണി തീരുമാനിക്കും. തെക്കേ ഇന്ത്യയാണ് നാളത്തെ ഇന്ത്യ ആരാണ് ഭരിക്കുക എന്ന് തീരുമാനിക്കുക.
യുഡിഎഫ് സ്ഥാനാർഥികളെല്ലാം മുസ്‌ലിം ലീഗിന്റെയും സ്ഥാനാർഥികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടി വന്നതോടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെ പോലെയായി യുഡിഎഫ് എന്ന് സാദിഖലി തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുകയെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം മാറ്റ് കൂട്ടി 2024ല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് എത്ര മണ്ഡലത്തിലാണ് മത്സരിക്കുന്നത് എന്നാണ് മാധ്യമങ്ങളുടെ സംശയം. ലീഗ് 20 മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. എല്ലാവരും ലീഗിന്റെ സ്ഥാനാര്‍ഥികളാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റേത് മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണെന്നും ഹൈക്കമാന്റിനെ അഭിനന്ദിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇനിയും വൈകാതെ പ്രചാരണം തുടങ്ങാനാണ് യുഡിഎഫ് ക്യാമ്പ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.
ഷമാ മുഹമ്മദിന് അതൃപ്തി, ഒരു വനിത മാത്രം;’വടകരയില്‍ തൊട്ടടുത്തെ ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു
കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ്. സ്ഥാനാര്‍ഥികളായി വനിതകളെ പരിഗണിച്ചില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നും ഷമാ മുഹമ്മദ് വിമര്‍ശനം ഉന്നയിച്ചു. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം. കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇത്തവണ ഒന്നായി കുറഞ്ഞു.
പാലക്കാട് നിന്നുള്ള എംഎല്‍എയെയാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു. മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബ ബന്ധങ്ങളുണ്ടെന്നും ഷമ വ്യക്തമാക്കി. അതേസമയം ഒട്ടും വൈകാതെ പ്രചാരണം തുടങ്ങാനാണ് യുഡിഎഫ് ക്യാമ്പിന്റെ തീരുമാനം.





