വിദേശി യുവതിയോട് മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയ
റാഞ്ചി: അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് 63 രാജ്യങ്ങളിലൂടെ ഒന്നര ലക്ഷത്തോളം കിലോമീറ്ററുകള്‍ ബൈക്കില്‍ പര്യടനം നടത്തിയവരാണ് ദമ്പതികളായ സ്പാനിഷ് വിനോദസഞ്ചാരികള്‍. കഴിഞ്ഞ ഇവര്‍ക്ക് ഇന്ത്യയില്‍, റാഞ്ചിയില്‍ വച്ച് ദാരുണമായ അനുഭമുണ്ടായത്. വ്‌ളോഗര്‍ കൂടിയായ ബ്രസീലിയന്‍-സ്പാനിഷ് യുവതിയെ ഏഴ് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജാര്‍ഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് ബൈക്കര്‍ കൂടിയായ ഇവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഏഴ് പേര്‍ ചേര്‍ന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി പ്രതികരിച്ചിരുന്നു. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.യുവതിയുടെ പങ്കാളിയെയും സംഘം ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഇരുവരുടേയും സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.
ജാര്‍ഖണ്ഡില്‍ സ്പാനിഷ് വനിത കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശ മാധ്യമപ്രവര്‍ത്തകന്‍ തന്റെ അനുഭവങ്ങള്‍ എക്‌സില്‍ കുറിച്ചത്. ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങള്‍ നിന്നപ്പോള്‍ ഞാന്‍ കണ്ട ലൈംഗിക അതിക്രമങ്ങള്‍ മറ്റൊരിടത്തും ഞാന്‍ വേറെ കണ്ടിട്ടില്ലെന്ന് ഡേവിഡ് കുറിയ്ക്കുന്നു. ലൈംഗിക അതിക്രമം ഭയന്ന് തന്നോട് അവരുടെ ബോയ്ഫ്രണ്ടിനെപ്പോലെ സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന വിദേശ വനിതകളെക്കുറിച്ചും ഡേവിഡ് എക്‌സ് പോസ്റ്റില്‍ വിവരിക്കുന്നു. യാത്രകള്‍ക്കിടയില്‍ ലൈംഗിക അതിക്രമം നേരിട്ടിട്ടില്ലാത്ത സ്ത്രീകള്‍ വിരളമാണ്. എനിക്ക് ഇന്ത്യ ഇഷ്ടമാണ്. എന്നാല്‍ ഇവിടെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന വിഷയമാണ്. കാലത്തിനനുസരിച്ച് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡേവിഡ് എഴുതി.
യൂട്യൂബില്‍ 2 ലക്ഷം ഫോളോവേഴ്‌സുള്ള വ്‌ളോഗര്‍മാരാണ് ഇവര്‍. അഞ്ച് വര്‍ഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28 കാരി ഇന്ത്യയിലെത്തിയത്. സംഭവം സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ജാര്‍ഖണ്ഡിലെത്തിയ ഇവര്‍ ഡുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമണം നടന്നത്. നേപ്പാള്‍ യാത്രയ്ക്ക് മുന്‍പ് ഇവര്‍ കേരളത്തിലുമെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ഇവര്‍ പാകിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയത്. ആക്രമിക്കപ്പെട്ടതിന് പിന്നാലെ പട്രോളിംഗ് സംഘത്തിന്റെ സഹായം തേടിയ ഇവര്‍ സംസാരിച്ചത് എന്താണെന്ന് പൂര്‍ണമായി മനസിലാകാതിരുന്ന പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ച ശേഷമാണ് നടന്നത് കൂട്ടബലാത്സംഗമാണെന്ന് തിരിച്ചറിയുന്നത്.
ഇരുവര്‍ക്കും ഇന്ത്യയില്‍ നിന്നുതന്നെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരത്തില്‍ സംഭവിച്ചതില്‍ പലരം ക്ഷമ ചോദിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റിലാണ് ക്ഷമാപണവുമായി പലരും രംഗത്തെത്തിയത്. തെറ്റുചെയ്ത എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണെന്നും ആവശ്യമുയര്‍ന്നു.
അതേസമയം, ഇന്ത്യയില്‍ വച്ച് സാക്ഷിയായ ലൈംഗിക അതിക്രമത്തെക്കുറിച്ച് പോസ്റ്റിട്ട വിദേശിയുടെ എക്‌സ് പോസ്റ്റിന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു. ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങള്‍ താമസിച്ചപ്പോള്‍ താന്‍ നേരില്‍കണ്ടറിഞ്ഞ ലൈംഗിക അതിക്രമങ്ങള്‍ വിവരിച്ച് പോസ്റ്റിട്ട അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ജോസഫ് വൊളോഡ്‌സ്‌കോയുമായാണ് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ തര്‍ക്കിച്ചത്. ലൈംഗിക അതിക്രമത്തിന് സാക്ഷിയായപ്പോള്‍ തന്നെ അത് പൊലീസിനോട് പറയാതെ സോഷ്യല്‍ മീഡിയയില്‍ മാത്രം പോസ്റ്റിട്ട് ഇന്ത്യയെ മുഴുവന്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് നല്ല കാര്യമല്ലെന്നായിരുന്നു രേഖാ ശര്‍മ്മയുടെ പ്രതികരണം.
ലൈംഗിക അതിക്രമങ്ങള്‍ക്ക് സാക്ഷിയായ വേളയില്‍ തന്നെ അത് പൊലീസിനെ അറിയിക്കാതിരുന്ന ഡേവിഡിന്റെ പ്രവര്‍ത്തി നിരുത്തരവാദിത്തപരമാണെന്ന് രേഖാ ശര്‍മ ഈ ട്വീറ്റിന് മറുപടി നല്‍കി. കൃത്യസമയത്ത് ഇത്തരം സംഭവങ്ങള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ സോഷ്യല്‍ മീഡിയയില്‍ മാത്രം പോസ്റ്റിട്ട് രാജ്യത്തെ അപമാനിക്കുന്നത് ശരിയല്ലെന്നും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ഓര്‍മിപ്പിച്ചു. രേഖാ ശര്‍മയുടെ മറുപടിയോട് യോജിച്ചും വിയോജിച്ചും എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
