സഊദിയിലെ മിക്ക പ്രദേശങ്ങളിലും വരുന്ന ചൊവ്വാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടരും

0
1428

റിയാദ്: സഊദിയിലെ മിക്ക പ്രദേശങ്ങളിലും വരുന്ന ചൊവ്വാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 60 കി.മീ വേഗതയിൽ വീശുന്ന പൊടിക്കാറ്റിനൊപ്പം ചെറിയ ഇടിമിന്നലിനുമുള്ള സാധ്യതയുണ്ട്. ജസാൻ മേഖലകളായ ബിഷ്, ദർബ്, സബ്യ, അബു അരിഷ്, അൽ തുവൽ, സംതഹ്, അൽ ഹാർത്ത്, അഹദ് മസർഹ, അൽ അരിദ, ഫിഫ, അൽ ദയേർ, അൽ റൈത്ത്, ഹാറൂബ്, അൽ ഈദാബി, അൽ ഖുബയിലും അസീർ മേഖലയിലും കാലാവസ്ഥ വ്യതിയാനമുണ്ടാവും.

റിയാദ് മേഖലയിൽ 50 കി.മീ വേഗതയിൽ
പൊടിക്കാറ്റോടു കൂടി നേരിയ മഴയും
പ്രതീക്ഷിക്കുന്നു. മക്ക മേഖലയായ
തുർബ, റന്യ, അൽ മോയ, അൽ ഖുർമ,
മദീന മേഖലയായ അൽ മഹ്ദ്, വാദി
അൽ-ഫറ എന്നിവിടങ്ങളിൽ നേരിയ
മഴയും ലഭിക്കും. അബഹ, ഖമീസ്
മുഷൈത്, ബിഷ, അൽ നമാസ്, തനോമ,
ബൽഖർൻ, റിജാൽ അൽമ, ബറാഖ്,
മഹായിൽ, അൽ മജർദ, താരിബ്,
തഅ്ലീത്, അൽ ബഹ മേഖലകളിലും ഈ
കാലാവസ്ഥ ബാധിക്കും.