ലോകമെമ്പാടും കടലിനടിയിലൂടെ 400 കേബിളുകൾ 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്നുണ്ടെന്നാണ് കണക്കുകൾ
മസ്‌കറ്റ്: അന്താരാഷ്ട്ര സബ് മറൈന്‍ കേബിളുകളിലൊന്ന് തകര്‍ന്നത് ഒമാന്റെ ഇന്റര്‍നെറ്റ് സേവനങ്ങളെ ബാധിച്ചതായി ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി. വിവിധ ഗവര്‍ണറേറ്റുകളിലെ എല്ലാ വാര്‍ത്താ വിനിമയ കമ്പനികളുടെയും സേവനത്തെ ഇത് ബാധിച്ചതായി അതോറിറ്റി അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കേബിള്‍ തകര്‍ന്നത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നത് കുറയ്ക്കാന്‍ വേണ്ട നടപടികളെടുക്കുന്നതിന് വിവിധ കമ്പനികളുമായി ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ചെങ്കടലില്‍ കേബിള്‍ തകര്‍ന്ന വിഷയത്തില്‍ അന്താരാഷ്ട്ര കേബിള്‍ സംരക്ഷണ സമിതി ആശങ്ക അറിയിച്ചിരുന്നു.
ലോകമെമ്പാടും കടലിനടിയിലൂടെ 400 കേബിളുകൾ 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്നുണ്ട്. ഇത് നിത്യ ജീവിതവുമായി ഏറെ ബന്ധപ്പെട്ടതാണ്. ഇന്റർനെറ്റ് അടക്കമുള്ള എല്ലാ ഡിജിറ്റൽ ഡേറ്റകളിൽ 99 ശതമാനവും ഈ കേബിളുകൾ വഴിയാണ് കടന്നുപോവുന്നത്. ഒരോ വർഷം ശരാശരി 150 കേബിൾ തകരാറുകളെങ്കിലും സംഭവിക്കാറുണ്ട്.
ഇവയിൽ കൂടുതലും സംഭവിക്കുന്നത് മത്സ്യ ബന്ധനം കാരണവും കപ്പലുകൾ നങ്കൂരമിടുന്നതു കൊണ്ടുമാണ്. അതത് കമ്പനികളുമായി സഹകരിച്ച് കേബിൾ കേടുവരാനുള്ള കാരണം കണ്ടെത്തണമെന്നും കേടുപാടുകൾ തീർക്കണമെന്നും ബന്ധപ്പെട്ട സർക്കാറുകളോട് അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക