Friday, 13 September - 2024

ഭക്ഷണം സൂക്ഷിക്കുന്ന ഭാഗത്ത് പാറ്റ, വിമാനത്തിലെ അസാധാരണ കാഴ്ച പങ്കുവെച്ച് യാത്രക്കാരൻ; പ്രതികരിച്ച് ഇൻഡിഗോ

വൈറലായ ഒരു വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വിമാനത്തിനുള്ളിലെ ഭക്ഷണം സൂക്ഷിക്കുന്ന ഭാഗത്ത് പാറ്റയെ കണ്ടതായി ചൂണ്ടിക്കാട്ടി യാത്രക്കാരന്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായത്. ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ഇത് വിമാനത്തിലെ വൃത്തിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 

വിമാനത്തിലെ ഭക്ഷണം സൂക്ഷിക്കുന്ന ഭാഗത്ത് പാറ്റയെ കണ്ടതോടെ ഇതിന്‍റെ വീഡിയോയും യാത്രക്കാരനായ തരുണ്‍ ശുക്ല എന്ന ഏവിയേഷന്‍ മാധ്യമപ്രവര്‍ത്തകന്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. അങ്ങേയറ്റം മോശമായ കാര്യമാണിതെന്നും അദ്ദേഹം കുറിച്ചു. ട്വീറ്റ് ചര്‍ച്ചയായതോടെ ഇന്‍ഡിഗോ ഇതിന് വിശദീകരണവുമായി രംഗത്തെത്തി. 

തങ്ങളുടെ എയര്‍ക്രാഫ്റ്റിന്‍റെ ഒരു ഭാഗത്ത് വൃത്തിയില്ലാത്ത ഒരു മൂല കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ജീവനക്കാര്‍ വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും ഇന്‍ഡിഗോ മറുപടി നല്‍കി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിമാനം വൃത്തിയാക്കിയെന്നും അണുവിമുക്തമാക്കിയെന്നും യാത്രക്കാര്‍ക്ക് അസൗകര്യ നേരിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇന്‍ഡിഗോ പ്രതികരിച്ചു.  നിരവധി പേരാണ് ശുക്ലയുടെ ട്വീറ്റിനോട് പ്രതികരിച്ചിരിക്കുന്നത്. വൃത്തിഹീനമാണെന്നും ഇത്തരം സാഹചര്യങ്ങള്‍ അറപ്പുളവാക്കുന്നതാണെന്നും ചിലര്‍ കമന്‍റ് ചെയ്തു.  

Most Popular

error: