സഊദിയിൽ നാളെ മുതൽ ഇത്തരം കെട്ടിടങ്ങൾക്ക് പിഴ ഈടാക്കും, പെയിന്റ് ഇളകിയാലും, പോസ്റ്ററുകളോ നോട്ടീസുകളോ ഉണ്ടായാലും പിഴ

0
4617

റിയാദ്: സഊദിയിൽ നാളെ മുതൽ നിയമങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്ക് പിഴ ഈടാക്കിതുടങ്ങും. മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം ഉടമകൾക്ക് അനുവദിച്ച സാവകാശം നാളെ (ഞായർ) അവസാനിക്കുന്നതോടെയാണ് പിഴകളിലേക്ക് കടക്കുക. ഇതോടെ കെട്ടിടങ്ങൾക്ക് ഉടമകൾ നിർബന്ധമായും ബിൽഡിംഗ് കംപ്ലയൻസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കെട്ടിടങ്ങളിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ അനുവദിച്ച സാവകാശം ഫെബ്രുവരി 18 ന് അവസാനിക്കുമെന്ന് സെപ്റ്റംബറിൽ മന്ത്രാലയം അറിയിച്ചിരുന്നു. ബിൽഡിംഗ് കംപ്ലയൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കെട്ടിടങ്ങൾ 19 നിയമ ലംഘനങ്ങളിൽ നിന്ന് മുക്തമാകണം.

പ്രധാന നിയമലംഘനങ്ങൾ ഇവയാണ്.

കെട്ടിടങ്ങളിൽ വികലാംഗർക്കായി ചരിവ് (സ്ലോപ്പ്) ഇല്ലാതിരിക്കൽ, സ്ലോപ്പിനു മുന്നിൽ പ്രത്യേക ലെയ്ൻ ഇല്ലാതിരിക്കൽ, വാണിജ്യ റോഡിന് അഭിമുഖമായ കെട്ടിടത്തിന്റെ മുൻവശത്ത് എയർ കണ്ടീഷനറുകൾ ഉണ്ടാകൽ, കെട്ടിടത്തിന്റെ ബേസ്മെന്റിലെ പാർക്കിംഗുകളുടെ ഉപയോഗത്തിൽ മാറ്റം വരുത്തൽ, വാണിജ്യ റോഡിന് (കൊമേഴ്‌സ്യൽ സ്ട്രീറ്റ്) അഭിമുഖമായ കെട്ടിടത്തിന്റെ മുൻവശത്ത് കാണുന്ന നിലക്ക് വൈദ്യുതി കേബിളുകളും മലിനജല പൈപ്പുകളും മറ്റും ഉണ്ടാകൽ, നഗരസഭയിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ ബാൽക്കണികൾ മറക്കൽ, മതിലിലും ടെറസ്സിലും ഇരുമ്പും തകര ഷീറ്റും ഉപയോഗിച്ച് വികൃതമായ നിലക്ക് മറകൾ സ്ഥാപിക്കൽ എന്നിവക്ക് പിഴ ഈടാക്കും.

കൂടാതെ, നഗരസഭാ വ്യവസ്ഥകൾക്കനുസൃതമായ മൂടികൾ ഉപയോഗിച്ച് മലിനജല ടാങ്കുകൾ മൂടാതിരിക്കൽ, വാണിജ്യ റോഡുകളുടെ ഭാഗത്ത് കേടായതോ നിർമാണം പൂർത്തിയാകാത്തതോ ആയ ഫുട്പാത്തുകൾ, കെട്ടിടത്തിന്റെ മുൻവശത്ത് പഴയതും ജീർണിച്ചതുമായ പരസ്യ പോസ്റ്ററുകൾ ഉണ്ടാകൽ, വാണിജ്യ റോഡിന് അഭിമുഖമായ കെട്ടിടത്തിന്റെ മുൻവശത്ത് നിയമ വിരുദ്ധമായ എഴുത്തുകൾ, കെട്ടിടത്തിന്റെ മുൻവശത്ത് ഒരു ചതുരശ്രമീറ്ററിൽ കൂടിയ വിസ്തൃതിയുള്ള സ്ഥലങ്ങളിൽ അടർന്നുവീണതും കേടായതുമായ പെയിന്റും വിള്ളലുകളും ഉണ്ടാകലും ലോഹപദാർഥങ്ങളിൽ തുരുമ്പുണ്ടാകലും, ജീർണിച്ചതോ അപൂർണമോ ആയ മതിലുകൾ, ബാൽക്കണികളിലും കൊമേഴ്‌സ്യൽ സ്ട്രീറ്റുകൾക്ക് അഭിമുഖമായ മുൻവശത്തും സാറ്റലൈറ്റ് ചാനലുകളുടെ ഡിഷുകൾ ഉണ്ടെങ്കിലും നിയമ ലംഘനമാണ്.

ഉടമസ്ഥാവകാശ പരിധിക്കു പുറത്ത് കാർ പാർക്കിംഗിന് തണൽ കുടകളും തകര ഷീറ്റ് ഉപയോഗിച്ചുള്ള ഷെഡുകളും ഉണ്ടാകൽ, കെട്ടിടത്തിന്റെ മുൻവശത്ത് പുകക്കുഴൽ ഉണ്ടാകൽ, വ്യാപാര സ്ഥാപനങ്ങളുടെ നെയിം ബോർഡുകൾ നഗരസഭാ വ്യവസ്ഥകൾക്ക് നിരക്കാതിരിക്കൽ, കെട്ടിടത്തിനു മുന്നിലെ ഫുട്പാത്തിൽ സഞ്ചാരം തടസ്സപ്പെടുത്തുന്ന നിലക്ക് അവശിഷ്ടങ്ങളും കെട്ടിട നിർമാണ വസ്തുക്കളും ഉണ്ടാകൽ, ലൈസൻസ് കാലാവധി അവസാനിച്ചതോ അടച്ചുപൂട്ടിയതോ ആയ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ ഉണ്ടാകൽ, നീക്കം ചെയ്ത പരസ്യബോർഡുകൾ ഘടിപ്പിച്ചിരുന്ന ഇരുമ്പ് സ്ട്രക്ചർ ഉണ്ടാകൽ എന്നിവയും നിയമ ലംഘനങ്ങളിൽ പെടും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക