പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിയ്ക്ക് 72 വർഷം തടവ്

0
1411

ഉദയംപേരൂർ: പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. പ്രതിയായ ഉദയംപേരൂർ സ്വദേശി അഖിലിന് 72 വർഷം തടവ് ശിക്ഷ. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലാണ് എറണാകുളം സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

ഇതിൽ കൂടിയ ശിക്ഷയായ 20 വർഷം തടവ് പ്രതി അനുഭവിച്ചാൽ മതിയാകും. 175000 രൂപ പിഴ ഒടുക്കാനും കോടതി നിർദേശമുണ്ട്. സ്കൂൾ ബസിൽ വെച്ച് അഖിൽ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.