ലോക്സഭാ തിരഞ്ഞെടുപ്പ്: രാഹുൽ മാങ്കൂട്ടത്തിലിനെ ആലപ്പുഴയിൽ കളത്തിലിറക്കുമെന്ന് സൂചന

0
1000

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ആലപ്പുഴയിൽ പാർട്ടി കളത്തിലിറക്കുമെന്ന് സൂചന. പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടത് ആലപ്പുഴയിലാണ്. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴയുടെ മുൻ എംപിയുമായ കെ.സി.വേണുഗോപാൽ തന്നെ സാധ്യതാപട്ടികയിൽ ഇപ്പോഴും ഒന്നാമൻ. കെസി ഒഴിവായാൽ പിന്നെ രാഹുൽ വരെ നീളുന്നു അഭ്യൂഹപ്പട്ടികയിലെ പേരുകൾ.

കഴിഞ്ഞതവണ ആറന്മുള നിയമസഭാ മണ്ഡലത്തിൽ അവസാനം വരെ രാഹുലിന്റെ പേര് ഉണ്ടായിരുന്നു. അന്നു യൂത്ത് കോൺഗ്രസിന്റെ ചാനൽ മുഖമായിരുന്നു രാഹുലെങ്കിൽ ഇന്നു സംഘടനയുടെ മുഖശോഭയാണ് ഈ അടൂരുകാരൻ. സ്വദേശം കണക്കിലെടുത്താൽ പത്തനംതിട്ടയാണ് രാഹുലിന്റെ ലോക്സഭാ മണ്ഡലം.