കൊച്ചി: വി.ഡി. സതീശനുമായി സംവാദത്തിന് തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സലിംകുമാർ. വെറുതെ പുലിമടയിൽ കൊണ്ടുപോയി തലവയ്‌ക്കേണ്ട എന്ന് സലീം കുമാർ പറഞ്ഞു. തോമസ് ഐസകിനെ പണ്ട് വി.ഡി. സതീശൻ ധൃതരാഷ്ട്രർ എന്ന് എഴുതിച്ചു. മുഖ്യമന്ത്രിയെ കൊണ്ട് സതീശൻ ഋത്വിക്റോഷൻ എന്നെഴുതിക്കുമെന്നും സലിം കുമാർ പരിഹസിച്ചു.
വയനാടിനായി പിരിവ് തുടങ്ങിയിട്ട് നാളേക്ക് 590 ദിവസം, ആ തുക എവിടെ കോൺഗ്രസേ? ചോദ്യങ്ങളുമായി മുഖ്യമന്ത്രി
മാനസിക വെല്ലുവിളി നേരിടുന്നവരെ ആക്ഷേപിച്ചെന്ന് കാണിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയെ ഭയക്കുന്നില്ലെന്നും, പറഞ്ഞതിൽ നിന്ന് പിന്മാറില്ലെന്നും സലിം കുമാർ വ്യക്തമാക്കി. മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിച്ചിട്ടില്ല. താൻ പറഞ്ഞതുപോലെ ഒരു സ്ഥലവും ആളും ഉണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ പ്രചാരണം അവസാനിപ്പിക്കാമെന്നും സലിം കുമാർ പറഞ്ഞു. താൻ പറയുന്നത് സഖാക്കൾ ഭയക്കുന്നു. ഒരു സ്ഥലത്ത് മാത്രം പ്രചാരണം നടത്താൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. സഖാക്കൾ പ്രകോപിച്ചതിനാൽ ആണ് എല്ലായിടത്തും പോകുന്നതെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
…
