കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ് പ്രവാസി മരിച്ചു

0
1232

കുവൈത്ത് സിറ്റി: കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ് പ്രവാസി മരിച്ചു. കുവൈത്തിലെ അല്‍ മുത്ലയിലാണ് സംഭവം. ഈജിപ്ത് സ്വദേശിയാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. 

അപകടം ശ്രദ്ധയില്‍പ്പെട്ടയാള്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാരമെഡിക്കല്‍ സംഘം സ്ഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും പ്രവാസി മരിച്ചിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. വിശദമായ പരിശോധനക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

…..