റൂമില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
9253

റിയാദ്: റൂമില്‍ നിന്ന് കാണാതായ കൊല്ലം സ്വദേശിയെ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തു ദിവസം മുൻപ് കാണാതായ കൊല്ലം അമ്പലം കുന്ന് സ്വദേശി സഫീര്‍ അബ്ദുല്‍ മനാഫി (29) ന്റെ മൃതദേഹമാണ് അല്‍ഖര്‍ജ് പട്ടണത്തിനടുത്ത് ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.

ഫെബ്രുവരി നാലിന് ഉണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമാണ്. ഇദ്ദേഹം ഓടിച്ചിരുന്ന കാർ ട്രൈലറുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് വിവരം. സഫീർ അബ്ദുൽ മനാഫിനെ കാണാനില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ പത്തു ദിവസമായി സുഹൃത്തുക്കൾ അന്വേഷണം നടത്തുന്നതിനിടയിലാണ് ദിലം ജനറൽ ആശുപത്രി മോർച്ചറിയിലുള്ളതായി വിവരം ലഭിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക