Saturday, 2 March - 2024

‘8 ദിർഹത്തിന് ആളില്ലാ ലഗേജുകള്‍’: പിന്നാലെ പോയാല്‍ കിട്ടുക എട്ടിന്റെ പണി, ഗൾഫ് രാജ്യത്തിന്റെ അറിയിപ്പ്

യാത്ര ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ യാത്രക്കാരുടെ ലഗേജുകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ചില പ്രത്യേക സാഹചര്യത്തില്‍ ലഗേജ് എടുക്കാതെ പോകേണ്ടി വരുന്ന യാത്രക്കാരുമുണ്ട്. എന്ത് തന്നെയായാലും ഈ ലഗേജുകള്‍ ഒരു നിശ്ചിത കാലയളവ് വരെ എയർപോർട്ടുകളില്‍ സൂക്ഷിക്കാറുമുണ്ട്. ഇപ്പോഴിതാ ഇത്തരം ലഗേജുകളുടെ പേരില്‍ ഒരു വമ്പന്‍ തട്ടിപ്പ് സംഘവും രംഗത്ത് വന്നിരിക്കുകയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദുബായ് എയർപ്പോർട്ടിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം. ലഗേജുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് തട്ടിപ്പ് സംഘം ആളുകളെ വഞ്ചിക്കുന്നത്. ഏത് ലഗേജ് എടുത്താലും 8 യു എ ഇ ദിർഹം എന്ന ബോർഡും വെച്ചിട്ടുണ്ട്. ഇതോടെ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായി വിമാനത്താവളം അധികൃതരും രംഗത്ത് വന്നിട്ടുണ്ട്.

ഇത്തരത്തില്‍ യാതൊരു നടപടിയും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ദുബായി വിമാനത്താവള അധികൃതർ അറിയിക്കുന്നത്. ഞങ്ങള്‍ ഇവിടെയുള്ളത് ടേക്ക് ഓഫുകള്‍ നടത്താനാണ്. അല്ലാതെ ആളുകളെ ചതിക്കാനല്ലെന്നും ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്സ്ബി) അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഡി എക്സ് ബി പറഞ്ഞു.

തുടർച്ചയായ ഒമ്പതാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി നിലനിർത്തിയ ദുബായി വിമാനത്താവളം എല്ലാ വർഷവും തങ്ങളുടെ മൂന്ന് ടെർമിനലുകളിലായി റെക്കോർഡ് എണ്ണം ബാഗുകൾ കൈകാര്യം ചെയ്യുന്നു. ലഗേജ് നീക്കത്തിന് സഹായിക്കുന്ന കമ്പനിയില്‍ (dnata) നിന്നുള്ള വിവരം അനുസരിച്ച്, 2022-ൽ ദുബായി വിമാനത്താവളത്തിന്റെ ടെർമിനലുകളിലൂടെ 82 ദശലക്ഷത്തിലധികം ബാഗേജുകള്‍ കടത്തിവിട്ടിട്ടുണ്ട്.

അതിനിടെ, ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ എയർപോർട്ട് സ്റ്റാഫെന്ന വ്യാജേന യാത്രക്കാരെ തട്ടിപ്പിന് ഇരയാക്കിയ രണ്ടുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ആദിത്യ രാജ് (20), രാഹുൽ സിംഗ് (20) എന്നിവരാണ് പിടിയിലായത്. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ കുറ്റം ചെയ്തതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.

ജനുവരി 28 ന് ഐജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലെ ടെർമിനൽ മാനേജരിൽ നിന്നാണ് പോലീസിന് പരാതി ലഭിക്കുന്നത്. വിമാനത്താവളങ്ങളിലെ ആളില്ലാതെ ഉപേക്ഷിക്കപ്പെട്ട ലഗേജുകളുടെ പേരിലായിരുന്നു ഇവിടേയും തട്ടിപ്പ്. യാത്രക്കാരെ ലക്ഷ്യമിട്ട് പ്രതികളില്‍ ഒരാള്‍ എയർപോർട്ട് സ്റ്റാഫായി ആൾമാറാട്ടം നടത്തിയായിരുന്നു തട്ടിപ്പ്.

ലഗേജ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം

ടെർമിനലിൽ യാത്രക്കാർക്ക് അവരുടെ ബാഗേജ് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, അവർ ലഗേജ് ക്ലെയിം ഏരിയയ്ക്ക് സമീപമുള്ള എയർപോർട്ടിലെ ബാഗേജ് സർവീസ് ഡെസ്‌കിൽ ഒരു റിപ്പോർട്ട് ഫയൽ ചെയ്യണം. ഇഷ്യൂ ചെയ്യുന്ന റഫറൻസ് നമ്പറിൽ നിന്ന് ബാഗേജ് പിന്നീട് ട്രാക്ക് ചെയ്യപ്പെടും. കാണാതായ ബാഗേജിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ ലഗേജിനെക്കുറിച്ച് കഴിയുന്നത്ര വിവരങ്ങൾ ഉൾപ്പെടുത്തണം. ലഗേജ് കണ്ടെത്തുമ്പോൾ, ഡെലിവറി സമയം അംഗീകരിച്ചുകൊണ്ട് യാത്രക്കാരനെ കൃത്യമായി ബന്ധപ്പെടും. കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യാത്രക്കാരന് നഷ്ടപരിഹാരവും ലഭിക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: