മക്കയിലും മദീനയിലും വിവാഹ കരാർ നടത്താൻ അനുമതി നൽകിയതായി റിപ്പോർട്ട്
കെയ്‌റോ: തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവങ്ങൾ സമ്പന്നമാക്കുന്നതിനുള്ള സംരംഭങ്ങളുടെ ഭാഗമായി ഇസ്‌ലാമിൻ്റെ വിശുദ്ധ സ്ഥലങ്ങളായ മക്കയിലും മദീനയിലും വിവാഹ ഉടമ്പടികൾ (നികാഹ്) നടത്താൻ സഊദി അധികൃതർ അനുമതി നൽകിയതായി സഊദി പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മക്കയിലെ ഗ്രാൻഡ് മോസ്‌കിലും മദീനയിലെ പ്രവാചകൻ്റെ മസ്ജിദിലും വിവാഹ കരാറുകൾ സുഗമമായും എളുപ്പത്തിലും സംഘടിപ്പിക്കാൻ അനുവദിച്ചുകൊണ്ട് ഹജ്ജ്, ഉംറ മന്ത്രാലയം ഈ സംരംഭം അനാവരണം ചെയ്‌തതായി അൽ വത്വൻ റിപ്പോർട്ട് ചെയ്തു.
സുപ്രധാനമായ ഈ നീക്കത്തിലൂടെ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും അനുഭവങ്ങള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും സഊദി ഹജ്ജ്-ഉംറ മന്ത്രാലയം ലക്ഷ്യമിടുന്നു. ഇവന്റ് പ്ലാനിങ് കമ്പനികള്‍ക്ക് നിക്കാഹ് ചടങ്ങ് സംഘടിപ്പിക്കുന്നതിനുള്ള ക്രിയാത്മകവും മാന്യവുമായ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഈ സംരംഭമെന്ന് അറബിക് ദിനപത്രമായ അല്‍ വതന്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് സ്ഥലങ്ങളോടുമുള്ള ബഹുമാന ആദരവുകളോടെയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് കമ്പനികൾക്ക് നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള ഒരു “അവസരം” എന്നാണ് വിദഗ്ധർ ഈ സംരംഭത്തെ വിളിച്ചിരിക്കുന്നത്.
പള്ളിയിൽ വിവാഹ കരാർ നടത്തുന്നത് ഇസ്‌ലാമിൽ അനുവദനീയമാണ്, മുഹമ്മദ് നബി (സ) പള്ളിയിൽ ഒരു സുഹൃത്തിൻ്റെ വിവാഹ ചടങ്ങ് നടത്തിയതായി അറിയപ്പെടുന്നുവെന്ന് സഊദി വിവാഹ ഉദ്യോഗസ്ഥൻ മുസായ്ദ് അൽ ജാബിരി പറഞ്ഞു. പ്രവാചകൻ്റെ പള്ളിയിൽ വിവാഹ കരാർ നടത്തുന്നത് മദീന നിവാസികൾക്കിടയിൽ ഇതിനകം സാധാരണമാണെന്നും അൽ ജാബിരി കൂട്ടിച്ചേർത്തു.
ഇത് പല കാരണങ്ങളാലാണ്, ഇങ്ങനെ പള്ളികളിൽ വിവാഹ കരാറുകൾ ഏർപ്പെടാനുള്ള സ്ഥലമായി പലരും തിരഞ്ഞെടുക്കുന്നത്.അദ്ദേഹം പറഞ്ഞു. അവരിൽ ചിലർക്ക് വിവാഹിതരാകുന്ന ദമ്പതികളുടെ മിക്ക ബന്ധുക്കളെയും ക്ഷണിക്കുന്ന പാരമ്പര്യമുണ്ട്, പലപ്പോഴും, ഭാര്യയുടെ കുടുംബത്തിൻ്റെ വീട്ടിൽ എല്ലാ ക്ഷണിതാക്കളെയും ഉൾക്കൊള്ളാൻ കഴിയില്ല, അതിനാൽ, വിവാഹ കരാർ നടക്കുന്നത് പ്രവാചകൻ്റെ പള്ളിയിലോ മക്ക മസ്ജിദിലോ തിരഞ്ഞെടുക്കുകയായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചില ആളുകൾ, പള്ളിയിൽ വിവാഹ കരാർ നടത്തുന്നത് “അനുഗ്രഹവും ഭാഗ്യവും” ആണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ, ചടങ്ങിൽ പങ്കെടുക്കുന്നവർ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം ഉണർത്തി. ഉച്ചത്തിലുള്ള ശബ്ദത്തിലൂടെ ആരാധകരുടെ ശ്രദ്ധ വ്യതിചലിക്കുന്നത് ഒഴിവാക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം, സ്ഥലത്തിൻ്റെ വിശുദ്ധി ശ്രദ്ധിക്കുകയും കാപ്പിയോ മധുരപലഹാരങ്ങളോ ഭക്ഷണമോ അമിതമായി കൊണ്ടുവരുന്നത് ഒഴിവാക്കേണ്ടതും പ്രധാനമാണെന്നും അൽ ജാബിരി കൂട്ടിച്ചേർത്തു.
സഊദി അറേബ്യക്ക് അകത്തും പുറത്തും നിന്നുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ ഉംറ നിർവഹിക്കാനും പുണ്യ കർമങ്ങൾക്കുമായി മക്കയിലെ വിശുദ്ധ ഹറം പള്ളിയിലേക്കും മദീനയിലെ മസ്ജിദുന്നബവിയിലേക്കും മദീനയിലെ മറ്റ് ഇസ്‌ലാമിക ലാൻഡ്‌മാർക്കുകളും വർഷം തോറും എത്തുന്നുണ്ട്. പുതിയ തീരുമാനം, കൂടുതൽ ആകർഷണം നൽകുമെന്നാണ് വിലയിരുത്തൽ.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




