റിയാദ്: സല്‍മാന്‍ രാജാവിന്റെ അതിഥികളായി 250 ഉംറ തീര്‍ഥാടകര്‍ ഇന്ന് മദീനയിലെത്തി. വിദേശരാജ്യങ്ങളില്‍ നിന്ന് ആയിരം പേര്‍ക്ക് ഉംറക്ക് അവസരമൊരുക്കിയിരുന്നു.
മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തായ്‌വാന്‍, മ്യാന്‍മര്‍, വിയറ്റ്‌നാം, ലാവോസ്, ഹോങ്കോംഗ്, ജപ്പാന്‍, ബ്രൂണെ, തായ്‌ലന്‍ഡ്, ദക്ഷിണ കൊറിയ, കംബോഡിയ, മംഗോളിയ എന്നീ 14 കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ ഇസ്ലാമിക വ്യക്തികളാണ് ആദ്യ സംഘത്തിലുള്ളത്.
ബാക്കിയുള്ളവര്‍ രണ്ട്, മൂന്ന് ഘട്ടങ്ങളിലായി അടുത്തം ദിവസം സൗദിയിലെത്തും. മദീന സന്ദര്‍ശനത്തിനും ഉംറ കര്‍മത്തിനും അവസരം നല്‍കിയ രാജാവിനും കിരീടാവകാശിക്കും ഇവര്‍ നന്ദിപറഞ്ഞു.




