മഹർഷി വാൽമീകി രാജ്യാന്തര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മഹർഷി വാൽമീകി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പറന്നുയർന്നു. യാത്രക്കാരെ ‘ജയ് ശ്രീറാം’ എന്ന് വിളിച്ചുകൊണ്ടാണ് പൈലറ്റ് അഷുതോഷ് ശേഖർ സ്വാഗതം ചെയ്തത്. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ഇൻഡിഗോ വിമാനം പറന്നുയർന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
‘‘ഈ വിമാനം നിയന്ത്രിക്കുന്നതിന് ഇൻഡിഗോ അവസരം നൽകിയതിൽ ഞാൻ ഭാഗ്യവാനാണ്. നിങ്ങളുടെ യാത്ര നല്ലതും സന്തോഷകരവുമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജയ് ശ്രീറാം’’ അഷുതോഷ് പറഞ്ഞു. പൈലറ്റ് ജയ് ശ്രീറാം വിളിച്ചതിനു പിന്നാലെ യാത്രക്കാരും ഏറ്റുവിളിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠയുടെ മുന്നോടിയായി നിരവധി പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്തു. 15,700 കോടി രൂപയുടെ വികസ പ്രവർത്തനങ്ങളാണ് ക്ഷേത്ര നഗരത്തിൽ നടത്തുന്നത്.
ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, നഗരത്തിലുടനീളമുള്ള നിരവധി പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ അയോധ്യയിലെത്തി. പുതിയ വിമാനത്താവളത്തിന് പുറമെ, പുനർവികസിപ്പിച്ച അയോധ്യ റെയിൽവേ സ്റ്റേഷനും മോദി ഉദ്ഘാടനം ചെയ്തു, രണ്ട് അമൃത് ഫ്ലാഗ് ഓഫ് ചെയ്തു. ആറ് വന്ദേ ഭാരത് ട്രെയിനുകൾ, 15,700 കോടി രൂപയുടെ വികസന പദ്ധതികൾ എന്നിവയും ഉദ്ഘാടനം ചെയ്തു.
അയോധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം
1,450 കോടി രൂപ ചെലവിലാണ് അത്യാധുനിക പുതിയ അയോധ്യ വിമാനത്താവളത്തിന്റെ ആദ്യഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്, പ്രതിവർഷം 10 ലക്ഷം യാത്രക്കാർക്ക് സേവനം നൽകുന്നതിന് സജ്ജീകരിച്ചിരിക്കുന്നു, അതേസമയം കെട്ടിടത്തിന്റെ മുൻഭാഗം വരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നു.
ഒരു ഔദ്യോഗിക റിലീസ് അനുസരിച്ച്, ടെർമിനൽ ബിൽഡിംഗിന്റെ ഉൾവശം പ്രാദേശിക കലകൾ, പെയിന്റിംഗുകൾ, ശ്രീരാമന്റെ ജീവിതം ചിത്രീകരിക്കുന്ന ചുമർചിത്രങ്ങൾ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു. ഇൻസുലേറ്റഡ് റൂഫിംഗ് സിസ്റ്റം, എൽഇഡി ലൈറ്റിംഗ്, മഴവെള്ള സംഭരണം, ജലധാരകളോട് കൂടിയ ലാൻഡ്സ്കേപ്പിംഗ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, സോളാർ പവർ പ്ലാന്റ് തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകൾ അയോധ്യ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
എയർബസ് എ320, എടിആർ-72, ബൊംബാർഡിയർ പ്രൈവറ്റ് ജെറ്റുകളുടെ ലാൻഡിംഗും ടേക്ക് ഓഫും കൈകാര്യം ചെയ്യാൻ കഴിയുന്ന 2,200 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള റൺവേയാണ് വിമാനത്താവളത്തിനുള്ളത്. അതിനിടെ, രണ്ടാം ഘട്ടത്തിൽ, ആർ വിപുലീകരിച്ച് വിമാനത്താവളം അന്താരാഷ്ട്ര വിമാനങ്ങൾക്കായി തുറന്നുകൊടുക്കും. വീഡിയോ 👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




