സമസ്ത ഐക്യത്തിന്റെ വാതിൽ അടക്കുന്നില്ലെന്നും ജനുവരി 28 ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ സമസ്തയുടെ നൂറാം വാർഷിക സമ്മേളന ഉദ്ഘാടനം നടക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു
കോഴിക്കോട്: അയോധ്യ വിഷയത്തില്‍ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്ത നിലപാട് അല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ രാഷ്രീയ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സമസ്തക്ക് ഏതായാലും ക്ഷണമില്ല. ക്ഷണിച്ചാൽ രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളാം. അത് അവരുടെ നയമെന്നും തങ്ങൾ പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടത് പത്രമല്ല, അയോധ്യയിൽ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കേക്ക് വിവാദം സംബന്ധിച്ച ചോദ്യത്തിന്, മതവിശ്വാസങ്ങൾക്ക് എതിരാകാത്ത ഏത് ആഘോഷങ്ങൾക്കും ആർക്കും പങ്കെടുക്കാം. മതസൗഹാർദം വേറെ, മതത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതു വേറെ. ഒരു മതത്തിന്റെ ആഘോഷത്തിൽ വിശ്വാസത്തോടെ പങ്കെടുകുന്നതും വ്യത്യസ്തമാണ്. ഇതു വിശദമായി ചർച്ച ചെയ്യേണ്ടതാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
1989ൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തി ചിലർ പുറത്ത് പോയി. ഇവർ പുതിയ സംഘടന ഉണ്ടാക്കി സാമാന്തര പ്രവർത്തനം നടത്തി വരികയാണ്. ഇതിന്‍റെ ഭാഗമായി ഇവർ സമസ്ത നൂറാം വാർഷികം എന്ന പേരിൽ ചിലർ പരിപാടികൾ നടത്തുന്നുണ്ട്. ഇതിൽ സമസ്തക്കോ പോഷക സംഘടനകൾക്കോ ബന്ധമില്ല. ജനങ്ങൾ തെറ്റിദ്ധരിക്കരുത്. നൂറാം വാർഷികം ആർക്കും നടത്താം.
സമസ്തയുടേതാണ് ഔദ്യോഗിക പരിപാടി. ഇകെ അബൂബക്കർ മുസ്‌ലിയാറുടെ ഖബർ ആർക്കും സന്ദർശിക്കാം. ഇത് എപിയുടെ മടങ്ങിവരവായി കാണാം. തെറ്റ് തിരുത്തി ആര് വന്നാലും സ്വീകരിക്കും. എന്നാൽ, ഉപാധികൾ ഉണ്ട്. സമസ്ത ഐക്യത്തിന്റെ വാതിൽ അടക്കുന്നില്ലെന്നും ജനുവരി 28 ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ സമസ്തയുടെ നൂറാം വാർഷിക സമ്മേളന ഉദ്ഘാടനം നടക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




