തിരുവനന്തപുരം: ആറു മാസ വാഹനപുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി തിരുത്തി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ അനുവദിച്ച 12 മാസം കാലാവധിയായി ഉത്തരവിറക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഭാരത് സ്‌റ്റേജ് 4 വാഹനങ്ങളുടെ കാലാവധിയാണ് നീട്ടിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
2022-ൽ പുകപരിശോധന കേന്ദ്രത്തിന്റെ നടത്തിപ്പുകാർ ഗതാഗത മന്ത്രി ആന്റണി രാജുവിന് പുകപരിശോധന സർട്ടിഫിക്കറ്റ് കാലാവധി ആറു മാസമാക്കി കുറയ്‌ക്കാൻ നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ച് മന്ത്രി നേരിട്ടാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധനക്കുള്ള 12 മാസത്തെ കാലാവധി ആറു മാസമായി വെട്ടിക്കുറച്ചത്.
സമയപരിധി കുറയ്‌ക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്നും മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് കാലാവധി കുറച്ചതെന്നും ഗതാഗതസെക്രട്ടറി ബിജു പ്രഭാകറും, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.
ബി എസ് 4 (ഭാരത് സ്റ്റേജ് 4) വിഭാഗത്തിലെ വാഹനങ്ങളുടെ പുക പരിശോധന കാലാവധിയാണ് ആറുമാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തിയത്. 1988-ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ സെക്ഷന്‍ 190 (2) പ്രകാരം ഇന്റേണല്‍ കമ്പഷന്‍ എഞ്ചിനില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും പിയുസി വേണം. എല്ലാ പുക പരിശോധന സര്‍ട്ടിഫിക്കറ്റിലും അതിന്റെ വാലിഡിറ്റി രേഖപ്പെടുത്തിയിരിക്കും.
പുക പരിശോധന സർട്ടിഫിക്കറ്റ് പുതുക്കാൻ തീയതി കഴിഞ്ഞ് 7 ദിവസമാണ് സാവകാശം നൽകിയിരിക്കുന്നത്. ഭാരത് സ്റ്റേജ് (ബി എസ്) ന് മുമ്പ് ഉള്ളത്, ഭാരത് സ്റ്റേജ് I (ബി എസ് – I), ഭാരത് സ്റ്റേജ് II (ബി എസ് – II), ഭാരത് സ്റ്റേജ് III (ബി എസ് – III) എന്നീ വിഭാഗത്തിൽപെട്ട വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റ കാലാവധി ആറു മാസമാണ്. ബി എസ് IV വാഹനങ്ങളില്‍ ഇരുചക്രവാഹനങ്ങളിലും മൂന്ന് ചക്രവാഹനങ്ങളിലും ആറുമാസമാണ് കാലാവധി. ബി എസ് VI-ല്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരു വര്‍ഷമാണ് കാലാവധി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




