മക്കയിലെ വിശുദ്ധസ്ഥലങ്ങളിൽ സ്കൂട്ടർ, സൈക്കിൾ യാത്രയ്ക്ക് അനുമതി

0
1011

മക്ക: നഗരത്തിലും വിശുദ്ധസ്ഥലങ്ങളിലും സ്കൂട്ടർ, സൈക്കിൾ ഉൾപ്പെടെയുള്ള ചെറുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുമതി. ഇത്തരത്തിലുള്ള ഗതാഗത സൗകര്യങ്ങൾ മക്ക നഗരത്തിൽ പ്രോത്സാഹിപ്പിക്കാൻ പൊതുഗതാഗതത്തെ നിയന്ത്രിക്കുന്ന റോയൽ കമ്മിഷൻ നടപടി സ്വീകരിക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മക്കയിൽ സ്കൂട്ടർ, സൈക്കിൾ എന്നിവയടക്കമുള്ള ഗതാഗത സൗകര്യങ്ങൾ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിനെക്കുറിച്ച് സമൂഹത്തെ റോയൽ കമ്മിഷൻ ബോധവത്കരിക്കുന്നുണ്ട്. വിശുദ്ധ സ്ഥലങ്ങളുടെ അധികൃതരുമായി മക്ക മേയർ ഇതു സംബന്ധിച്ച് ചർച്ച നടത്തി.

നടപ്പാതകൾ, പാർക്കിങ് സ്ഥലങ്ങൾ, അറഫാത്തിലെ അൽ റഹ്‌മ പർവതത്തിനുചുറ്റുമുള്ള പ്രദേശങ്ങൾ, ഉമ്മുൽ ഖുറ യൂണിവേഴ്‌സിറ്റി പരിസരം എന്നിവിടങ്ങളിലും ചെറുഗതാഗത സൗകര്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്.

നാല് സ്റ്റേഷനുകളിലായി 30 സ്കൂട്ടറുകൾ നൽകി ഉമ്മുൽ ഖുറ യൂണിവേഴ്‌സിറ്റി കാംപസിൽ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നു. സ്വകാര്യ കമ്പനി ജീവനക്കാർക്കും അധികൃതർ വൈദ്യുത സ്കൂട്ടറുകൾ നൽകിക്കൊണ്ട് സംരംഭത്തിൽ പങ്കാളിത്തം വഹിക്കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക