കറുത്ത ബലൂണും കരിങ്കൊടിയും ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പൊലീസ് സുരക്ഷ ശക്തമാക്കിയതിനിടയിലാണ് ആകാശത്തെ പ്രതിഷേധം.
ആറന്മുള നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്ത് നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആകാശത്തേക്ക് കറുത്ത ബലൂണുകളും അതില്‍ കരിങ്കൊടിയും കെട്ടി പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമാണെങ്കിലും കരിങ്കൊടി ഉയര്‍ത്തിയവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
കെ എസ് ആര്‍ടിസി സ്റ്റാന്റ് പരിസരത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. ആറന്‍മുള മണ്ഡലത്തിലെ നവകേരള സദസ് തുടങ്ങും മുന്‍പ് തന്നെ കെ എസ് ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് യൂത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലുളള പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഉച്ചക്ക് ശേഷം റാന്നിയിലും , കോന്നിയിലും, അടൂരും നവകേരള സദസ് നടക്കും. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.