മക്ക/മദീന: കഴിഞ്ഞ ദിവസം വിട പറഞ്ഞ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിറിൻ്റെ മേൽ ഇരു ഹറമുകളിലും മയ്യത്ത് നിസ്കാരം നടത്താൻ ഉത്തരവ്. മക്കയിലെ വിശുദ്ധ മസ്ജിദുൽ ഹറാമിലും മദീനയിലെ വിശുദ്ധ മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കാൻ സഊദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. ഇന്ന് (ഞായറാഴ്ച) ദുഹർ നിസ്ക്കാരാനന്തരം ഇരു ഹറമുകളിലും ശൈഖ് നവാഫിൻ്റെ മേലുള്ള ജനാസ നമസ്ക്കാരം നിർവ്വഹിക്കപ്പെടും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി. കുവൈറ്റിനെ സേവിക്കുന്നതിനും രാജ്യത്തെ ഉന്നതിയിൽ എത്തിക്കുന്നതിനുമായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ഭരണാധികാരി ആയിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ സൽമാൻ രാജാവ് ഊന്നിപ്പറഞ്ഞു.
കുവൈത്ത് അമീറിൻ്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് അസ്വിദ്ദീഖ് മേഖലയിലെ മസ്ജിദ് ബിലാൽ ബിനു റബാഹയിൽ നടക്കും. അടുത്ത ബന്ധുക്കൾ മാത്രമേ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയുള്ളൂവെന്ന് കുവൈത്ത് അമീരി ദീവാൻ കാര്യ വകുപ്പ് അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക