Saturday, 27 July - 2024

ബൈക്കിൽ അപകടകരമായ വിധത്തിൽ അഭ്യാസ പ്രകടനം; യുവാവ് അറസ്റ്റിൽ

ദോഹ: ബൈക്കിൽ അപകടകരമായ വിധത്തിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. റോഡിൽ സാഹസിക പ്രകടനം നടത്തുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എഴുന്നേറ്റ് നിന്ന് നിശ്ചിത വേഗത്തിൽ സഞ്ചരിക്കുന്ന വിഡിയോ ആണ് വൈറൽ ആയത്.

ജപ്തി ചെയ്ത ബൈക്ക് അധികൃതർ നശിപ്പിച്ചു. ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ഓർമപ്പെടുത്തി. ഗതാഗത നിയമ പ്രകാരം ഇത്തരം നിയമ ലംഘനങ്ങൾക്ക് ഒരു മാസം മുതൽ പരമാവധി 3 വർഷം വരെ തടവും 10,000 മുതൽ പരമാവധി 50,000 റിയാൽ വരെ പിഴയും അല്ലെങ്കിൽ ഏതെങ്കിലും ഒരു ശിക്ഷ മാത്രവുമായിരിക്കും ലഭിക്കുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: