കെഎംസിസി, മാസ്, യുവകലാസാഹിതി, എൻആർഐ ഫോറം, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം തുടങ്ങിയവരുടെ പിന്തുണയിലാണ് ജനാധിപത്യ മുന്നണി മത്സരരംഗത്തിനിറങ്ങിയത്
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പോഷക സംഘടനയായ കേരള മുസ്ലിം കൾചറൽ സെന്ററും (KMCC) സിപിഎം അനുകൂല സംഘടനയായ മാസും (MASS) നേതൃത്വം നല്‍കിയ ജനാധിപത്യ മുന്നണിക്ക് വൻ വിജയം. ഒരു മാനേജിങ് കമ്മിറ്റി അംഗമൊഴിച്ച് ബാക്കിയെല്ലാ സീറ്റുകളും ജനാധിപത്യ മുന്നണി നേടി. ജനാധിപത്യ മുന്നണിയുടെ നിസാർ തളങ്കര പ്രസിഡന്റ് ആയും ശ്രീപ്രകാശ് പുരയത്ത് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിക്ക് കീഴിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മുൻ പ്രസിഡന്റ് ഇ പി ജോൺസണെയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ പ്രസിഡന്റ് അഡ്വ.വൈ എ റഹീമിനേയുമാണ് പരാജയപ്പെടുത്തിയത്. ഇൻകാസ്, പ്രിയദർശിനി, ഐഒസി തുടങ്ങിയവയുടെ പിന്തുണയിലായിരുന്നു മതേതര ജനാധിപത്യമുന്നണി മത്സരിച്ചത്. കെഎംസിസി, മാസ്, യുവകലാസാഹിതി, എൻആർഐ ഫോറം, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം തുടങ്ങിയവരുടെ പിന്തുണയിലാണ് ജനാധിപത്യ മുന്നണി മത്സരരംഗത്തിനിറങ്ങിയത്.
കാസർഗോഡ് തളങ്കര സ്വദേശിയാണ് നിസാർ. മുൻ കേരള നിയമസഭാ സ്പീക്കർ പി രാമകൃഷ്ണന്റെ സഹോദരനാണ് പൊന്നാനി സ്വദേശിയായ ശ്രീപ്രകാശ്. ഇവരടക്കം ആകെ 46 പേരാണ് സ്ഥാനാർത്ഥികളായുണ്ടായിരുന്നത്. ബിജെപി ആഭിമുഖ്യമുള്ള ഐപിഎഫ് (സമഗ്ര വികസന മുന്നണി) പ്രതിനിധികളും മത്സരിച്ചിരുന്നു. ഇവർക്ക് ആർക്കും വിജയിക്കാൻ സാധിച്ചില്ല. സ്വതന്ത്ര സ്ഥാനാർത്ഥികളുമുണ്ടായിരുന്നു.
ഇൻകാസ്, ഐഎംസിസി തുടങ്ങിയ സംഘടനകളുടെ സജീവ ഭാരവാഹികളാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ. 2400 പേർക്കാണ് ഇന്ത്യൻ അസോസിയേഷനിൽ വോട്ടവകാശമുള്ളത്. രാവിലെ 8ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അവസാനിക്കുകയും രാത്രി വൈകി വോട്ടെണ്ണൽ പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കുകയുമായിരുന്നു. ഭരണസമിതിയുടെ ഒരു വർഷകാലാവധിയെന്നത് ഇനിമുതൽ രണ്ടുവർഷമായിരിക്കും.
സംഭവത്തിൽ പ്രതികരണവുമായി കെ ടി ജലീൽ രംഗത്തെത്തി ഷാർജയിൽ ”കമ്മ്യൂണിസം” ഹലാൽ! (അനുവദനീയം) കേരളത്തിൽ “കമ്മ്യൂണിസം” ഹറാം! (നിഷിദ്ധം) എന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ പങ്ക് വെച്ചു. ജലീലിന്റെ ഫെസ്ബുക്ക് പോസ്റ്റ് വായിക്കാം👇
ഷാർജയിൽ ”കമ്മ്യൂണിസം” ഹലാൽ! (അനുവദനീയം).
കേരളത്തിൽ “കമ്മ്യൂണിസം” ഹറാം! (നിഷിദ്ധം).
കോൺഗ്രസ് പ്രവാസി സംഘങ്ങളുടെ അവഗണന പരിധി വിട്ടപ്പോൾ മുസ്ലിംലീഗിൻ്റെ പ്രവാസി സംഘടനയായ കെ.എം.സി.സി ബദൽവഴി തേടി. ഇടതുപക്ഷ പ്രവാസി കൂട്ടായ്മയായ ‘മാസു’മായി കൈകോർത്തു. വർഷങ്ങളായുള്ള കോൺഗ്രസ് ആധിപത്യം തകർത്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ പ്രസിഡണ്ടായി കെ.എം.സി.സിയുടെ പ്രതിനിധി നിസാർ തളങ്കരയും ജനറൽ സെക്രട്ടറിയായി മാസിൻ്റെ പ്രതിനിധി മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ സഹോദരൻ, ശ്രീപ്രകാശ് പുരയത്തും തെരഞ്ഞെടുക്കപ്പെട്ടു. ഈ വിജയം കേരളത്തിലെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധികളായ ചില ലീഗ് നേതാക്കൾക്കും സൈബർ പോരാളികൾക്കും സമർപ്പിക്കുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




