ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി മുതൽ പ്രവേശനമില്ലെന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. കൂടാതെ, നിലവിൽ സൗജന്യമായി നൽകിക്കൊണ്ടിരുന്നു പത്ത് മിനിറ്റ് പാർക്കിങ്ങിന് 60 രൂപ ഫീസ് ഏർപ്പാടാക്കിയെന്നും പ്രചാരണത്തിൽ പറയുന്നു. യഥാർഥത്തിൽ ഇത് തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രചാരണമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് പറയുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാഹനങ്ങളുടെ പാർക്കിങ്ങിനായുള്ള വെയ്റ്റിംഗ് സമയം കുറയ്ക്കുന്നതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ ഫാസ്റ്റാഗ് സംവിധാനവും സ്മാർട്ട് പാർക്കിങ് സംവിധാനവും ഏർപ്പെടുത്താൻ തീരുമാനിച്ചു എന്നത് സത്യം തന്നെയാണ്. എന്നാൽ, അതിന്റെ പേരിൽ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പ്രവേശനം നിഷേധിക്കില്ലെന്ന് സിയാൽ വൃത്തങ്ങൾ വ്യക്തമാക്കിയതായി മാതൃഭൂമി ഫാക്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഫാസ്റ്റാഗ് ഇല്ലാത്ത സ്വകാര്യ വാഹങ്ങൾക്കായി പ്രത്യേകം ലെയിൻ ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, സിയാൽ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാക്കിയിട്ടുള്ള ഓൺലൈൻ പോർട്ടൽ വഴി പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഇതുമായി ബന്ധപ്പെട്ട് സിയാലിന്റെ വാർത്താക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.

സ്വകാര്യ നാലുചക്ര വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് പത്ത് മിനിട്ടു വരെ ഇപ്പോഴും സൗജന്യ പാർക്കിങ് അനുവദിക്കുന്നുണ്ട്. കൊമേഴ്സ്യൽ നാലുചക്ര വാഹനങ്ങൾക്കാണ് പത്തു മിനിറ്റ് പാർക്കിങ്ങിന് 60 രൂപ നൽകേണ്ടി വരുന്നത്. പത്ത് മിനിട്ടിനു ശേഷം രണ്ടു മണിക്കൂർ വരെ സ്വകാര്യ, കൊമേഴ്സ്യൽ നാലുചക്ര വാഹനങ്ങൾക്ക് 100 രൂപയാണ് പാർക്കിങ് ഫീസ്. തുടർന്നുള്ള ഓരോ മണിക്കൂറിനും 30 രൂപ വീതം ഈടാക്കും. കൂടുതൽ നാൾ പാർക്ക് ചെയ്യുന്ന ഈ വാഹനങ്ങൾക്ക് ഓരോ 24 മണിക്കൂറിനും 350 രൂപ ഫീസായി നൽകണം.
സിയാലിന്റെ പത്രകുറിപ്പ് വായിക്കാം: https://www.cial.aero/News-Updates/fastag
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




