Thursday, 10 October - 2024

മുസ്‌ലിം ലീഗിന് കനത്ത തിരിച്ചടി; കോട്ടക്കൽ നഗരസഭയിൽ ലീഗിന് ഭരണനഷ്ടമായി

മലപ്പുറം: കോട്ടക്കല്‍ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്ക് പരാജയം. ലീഗ് വിമത സ്ഥാനാര്‍ഥിയായ പിഎം മുഹസിനയ്ക്കാണ് വിജയം. മുസ്‌ലിം ലീഗ് ഔദ്യോഗിക സ്ഥാനാർഥിയെ എൽ.ഡി.എഫ് പിന്തുണയോടെ പരാജയപ്പെടുത്തിയാണ് ലീഗ് വിമത കോട്ടക്കൽ നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ലിം ലീഗിലെ വിഭാഗീയതയെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ ബുഷ്‌റ ഷബീര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആറ് മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ വിമത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. പതിനഞ്ച് വോട്ടുകള്‍ വിമത സ്ഥാനാര്‍ഥിയായ പിഎം മുഹസിനക്ക് ലഭിച്ചത്. Kഔദ്യോഗിക സ്ഥാനാര്‍ഥിയായ ഡോ. അനീഷയ്ക്ക് ലഭിച്ചത് പതിമൂന്ന് വോട്ടുകളാണ്. ഇടതുപക്ഷ അംഗങ്ങള്‍ വിമത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു.

ബുഷ്‌റയെ കൂടാതെ വൈസ് ചെയര്‍മാന്‍ പിപി ഉമ്മറും രാജിവച്ചിരുന്നു. ജില്ലാ മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രാജി. ഏറെനാളായി കോട്ടക്കല്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വിഭാഗീയത രൂക്ഷമാണ്. പന്ത്രണ്ടാം ഡിവിഷനിലെ മുഹ്സിന പൂവൻമഠത്തിലാണ് ലീഗ് ഔദ്യോഗിക സ്ഥാനാർഥിയായ ഡോ. ഹനീഷയെ പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പിൽ മുഹ്സിനക്ക് 15 വോട്ടും ഡോ. ഹനീഷക്ക് 13 വോട്ടും ലഭിച്ചു. രണ്ട് ബി.ജെ.പി കൗൺസിലർമാർ വിട്ടുനിന്നു. ലീഗ് ഒരു വിഭാഗത്തിന്‍റെ ആറ് വോട്ടും സി.പി.എമ്മിന്‍റെ ഒമ്പത് വോട്ടും മുഹ്സിനക്ക് ലഭിച്ചു.

രണ്ടാം ഡിവിഷനിലെ ലീഗ് കൗൺസിലർക്ക് അയോഗ്യതയായതിനാൽ ഇവർക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. അധ്യക്ഷയായിരുന്ന ബുഷ്റ ഷബീർ രാജിവെച്ചതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പിന് വഴിവെച്ചത്. കക്ഷി നില: ആകെ സീറ്റ് – 32, മുസ് ലിം ലീഗ് – 21, സി.പി.എം – 9, ബി.ജെ.പി – 2.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: