റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി മരിച്ചു. പത്തിച്ചിറ നെടിയത്ത് കിഴക്കേതിൽ ഷാജി കുരുവിളയാണ് (49) റിയാദിൽ മരിച്ചത്. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒക്ടോബർ 30ന് റിയാദിനു സമീപം ബുറൈദയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.
വാൻ ഓടിച്ചു പോകവേ പിന്നിൽനിന്നെത്തിയ ജീപ്പ് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ക്രമീകരണം പുരോഗമിക്കുന്നുണ്ട്. സംസ്കാരം പിന്നീട്. പരേതനായ കുരുവിള വർക്കിയുടെയും ഏലിയാമ്മ കുരുവിളയുടെയും മകനാണ്. ഭാര്യ:ലൗലി. മക്കൾ: ആഷിലി, ആഷിനി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




