Saturday, 27 July - 2024

എയര്‍ ഇന്ത്യ വിമാനത്തില്‍ ചോര്‍ച്ച; നനഞ്ഞു കുളിച്ച് യാത്രക്കാര്‍ – വീഡിയോ

എയര്‍ ഇന്ത്യ വിമാനത്തിലെ ഓവര്‍ഹെഡ് ബിന്‍ ചോര്‍ന്ന് യാത്രക്കാരുടെ മേലും സീറ്റുകളിലും വെള്ളം വീണതായി പരാതി. സമൂഹമാധ്യമമായ ‘എക്സി’ലാണ് എയര്‍ഇന്ത്യയിലെ ‘നിലയ്ക്കാത്ത ചോര്‍ച്ച’യുടെ വിഡിയോ വൈറലാകുന്നത്. ബാള്‍ഡ്വിനര്‍ എന്ന ഹാന്‍ഡിലില്‍ നിന്നുമാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. എയര്‍ ഇന്ത്യയിലെ യാത്ര പറഞ്ഞറിയിക്കാനാവാത്ത അനുഭവമെന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാകാമെന്നും ഏത് വിമാനത്തിലും സംഭവിക്കാമെന്നുമായിരുന്നു ഒരാളുടെ പ്രതികരണം. എന്നാല്‍ എയര്‍ ഇന്ത്യ അവരുടെ യാത്രക്കാരെ എത്ര മോശമായി പരിഗണിക്കുന്നുവെന്നതിന്‍റെ ഉദാഹരണമാണെന്ന് രോഷം കൊള്ളുന്നവരും കുറവല്ല.

മഞ്ഞ്/ഐസ് ധാരാളമായി ഓവര്‍ഹെഡ് ബിന്നില്‍ നിറഞ്ഞിട്ടുണ്ടാകാമെന്നും എന്നാല്‍ പിന്നീട് വിമാനത്തിന്‍റെ ബോഡി ചൂടായതോടെ പെട്ടെന്ന് ഈ ഐസുരുകി വെള്ളമായി വീണതാകാമെന്നും ചിലര്‍ കുറിച്ചു. സാധാരണഗതിയില്‍ ഇങ്ങനെ ഒലിച്ചിറങ്ങുന്ന വെള്ളം വിമാനത്തിന്‍റെ ബോഡിയുടെ വശങ്ങളിലേക്ക് പോവാറാണുള്ളത്. എന്നാല്‍ എലിയോ മറ്റ് ജീവികളോ ഇന്‍സുലേഷന്‍ കടിച്ച് മുറിച്ചിട്ടുണ്ടാകാമെന്നും അങ്ങനെയാകാം ചോര്‍ച്ച സംഭവിച്ചതെന്നും മറ്റൊരു സാധ്യതയും കാണുന്നില്ലെന്നും ഒരാള്‍ കമന്‍റ്  ചെയ്തിട്ടുണ്ട്. അതേസമയം, വിമാനത്തിലെ ചോര്‍ച്ചയോട് എയര്‍ ഇന്ത്യ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. വീഡിയോ കാണാം👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: