അബീർ ഏരിയ കെഎംസിസി ഹെല്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

ജിദ്ദ: കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷ പദ്ധതികളിൽ അംഗമാകുന്നവരുടെ സൗകര്യാർത്ഥം ഷറഫിയ്യ അബീർ ഏരിയ കെഎംസിസി ഹെല്പ് ഡെസ്ക് ആരംഭിച്ചു. അബീർ മെഡിക്കൽ സെന്ററിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയ കെഎംസിസി വൈസ് പ്രസിഡന്റ്‌ റിയാസ് താത്തോത്ത് അധ്യക്ഷത വഹിച്ചു. അബീർ ഏരിയ കെഎംസിസി ഭാരവാഹികളായ ഹബീബുല്ല പട്ടാമ്പി, സമീർ ആലപ്പുഴ, ഇർഷാദ് കാസർഗോഡ്, ടി. പി. എ സലാം മുളയൻകാവ്, മുസ്തഫ പട്ടാമ്പി, അബ്ദുൽ അസീസ്, സിദ്ധീഖ് മൗലവി, സൈനുൽ ആബിദ് കൊപ്പം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഷറഫിയ്യ അബീർ മെഡിക്കൽ സെന്റർ മീറ്റിംഗ് ഹാളിൽ എല്ലാ ദിവസവും രാത്രി 7 മുതൽ 10 വരെ ഹെല്പ് ഡെസ്ക് പ്രവർത്തിക്കുമെന്നും കെഎംസിസി കുടുംബ സുരക്ഷ പദ്ധതികളിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർ ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടണമെന്നും അബീർ ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബുല്ല പട്ടാമ്പി അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക