മക്ക: കര്‍മ്മ രംഗത്ത് അഞ്ചു സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിമൂന്നാമത് ഔദ്യോഗിക പ്രവാസ സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) സഊദി ദേശീയ കമ്മിറ്റി പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. സമസ്ത മുശാവറ നിര്‍ദ്ദേശാനുസൃതം നടത്തിയ മെമ്പര്‍ഷിപ് കാമ്പയിന്‍ പൂർത്തിയാക്കിയാണ് മക്കയിൽ ചേർന്ന ദേശീയ കൗൺസിൽ മീറ്റിൽ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. വിവിധ ഘട്ടങ്ങളിലായി നടത്തിയ വ്യവസ്ഥാപിതമായ തെരഞ്ഞെടുപ്പ് പ്രക്രിയകളിലൂടെ പുതിയ ഏരിയാ സെന്‍ട്രല്‍ പ്രോവിന്‍സ് കമ്മിറ്റികള്‍ നിലവില്‍ നേരത്തെ തന്നെ നിലവിൽ വന്നിരുന്നു. സമസ്ത ട്രഷറര്‍ ശൈഖുനാ കൊയ്യോട് ഉമര്‍ മുസ്‌ലിയാർ നാഷണല്‍ കമ്മിറ്റി പ്രഖ്യാപനം നടത്തി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എസ്.കെ.എസ്,എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ ഐദറൂസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജസെക്രട്ടറി അബ്ദുര്‍റഹ്മാന്‍ അറക്കല്‍ സ്വാഗതം ആശംസിച്ചു. വര്‍കിംഗ് സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഇബ്രാഹീം ഓമശ്ശേരി വരവ് ചെലവു കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി. നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കൊപ്പം ഉപസമിതി മുഖ്യ ഭാരവാഹികളെയും, പ്രവര്‍ത്തന സൗകര്യാര്‍ത്ഥം ബന്ധിപ്പിച്ച വിവിധ സോണ്‍ കമ്മിറ്റികളുടെ ഭാരവാഹികളെയും പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികൾ: ചെയർമാൻ: സൈദു ഹാജി മൂന്നിയൂർ, പ്രസിഡന്റ്: സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂർ, ജന:സെക്രട്ടറി: മുഹമ്മദ് റാഫി ഹുദവി കൊരട്ടിക്കര, ട്രഷറര്‍ : ഇബ്രാഹീം യുകെ ഓമശ്ശേരി, വർക്കിങ് പ്രസിഡന്റ്: അബ്ദുർ റഹ്‌മാൻ മൗലവി അറക്കൽ
വർക്കിങ് സെക്രട്ടറി: ശാഫി ദാരിമി,പുല്ലാര
ഓർഗനൈസിങ് സെക്രട്ടറി: മാഹിൻ വിഴിഞ്ഞം, നൗഫൽ തേഞ്ഞിപ്പലം
വൈസ് പ്രസിഡന്റുമാർ: ബശീർ ബാഖവി, സയ്യിദ് ഹബീബ് തങ്ങൾ, അബൂബക്കർ ദാരിമി ആലമ്പാടി, അബൂബക്കർ ഫൈസി വെള്ളില, സുഹൈൽ ഹുദവി വളവന്നൂർ. സെക്രട്ടറിമാർ: ഉസ്മാൻ എടത്തിൽ, റാശിദ് ദാരിമി, അയ്യൂബ് ബ്ലാത്തൂർ, മിദ്‌ലാജ് റഹ്‌മാനി, ഫരീദ് ഐക്കരപ്പടി.
വൈസ് ചെയർമാൻമാർ: സൈതലവി ഫൈസി കടുങ്ങല്ലൂർ, അബ്ദുന്നാസ്വിർ ദാരിമി കമ്പിൽ, ആരിഫ് ബാഖവി മംഗലാപുരം, ഉമർ ഹാജി വളപ്പിൽ. അഡ്വൈസറി ബോര്‍ഡ് അംഗങ്ങൾ: നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി, ശിഹാബുദ്ദീൻ ബാഖവി കുന്നുംപുറം, ശംസുദ്ദീൻ പൂക്കോട്ടൂർ, സുലൈമാൻ ഹാജി വാഴക്കാട്, ഹംസ ഫൈസി കാളികാവ്. ഓർഗനൈസർമാർ: ഹുസൈൻ വേങ്ങര, ദിൽഷാദ് തലാപ്പിൽ, അശ്‌റഫ് തില്ലങ്കേരി, മുസ്തഫ മലയിൽ, മുഹമ്മദ് ഹനീഫ അറഫ, ഒഴുകൂർ, സൈദലവി ഹാജി കോട്ടപ്പുറം, ഉമ്മർ ചെന്നാരിയിൽ. എക്സിക്യൂട്ടീവ് അംഗങ്ങൾ: സൈദലവി ഫൈസി പനങ്ങാങ്ങര, അബൂബക്കർ ഫൈസി താമരശ്ശേരി, മുനീർ ഹുദവി, ഹബീബുല്ല പട്ടാമ്പി, റസാഖ് വളക്കൈ, മുബഷിർ ബാവ ഉഗ്രപുരം, അശ്‌റഫ് അഴിഞ്ഞിലാന്‍.
സബ്കമ്മിറ്റികൾ: ദഅ്‌വ
ചെയർമാൻ: മുഹമ്മദ് കോയ വാഫി
കൺവീനർ: സകരിയ ഫൈസി പന്തല്ലൂർ. മീഡിയ ആൻഡ് ഐ ടി ചെയർമാൻ: അബ്ദുസ്സലാം കൂടരഞ്ഞി, കൺവീനർ: ബശീർ പനങ്ങാങ്ങര. വിഖായ (ഹജ്ജ് വളണ്ടിയർ) ചെയർമാൻ: സയ്യിദ് മാനു തങ്ങൾ കൺവീനർ: ശജീർ കൊടുങ്ങല്ലൂർ. പ്ലാനിങ് സെൽ ചെയർമാൻ: ഡോ:ശഫീഖ് ഹുദവി
കൺവീനർ: സവാദ് ഫൈസി വർക്കല. ടാലെന്റ്സ് വിംഗ് ചെയർമാൻ: അശ്‌റഫ് താനാളൂർ, കൺവീനർ: അബ്ദുസ്സലീം പുല്ലാളൂർ. കാരുണ്യം
ചെയർമാൻ: ഉമർ ഓമശ്ശേരി, കൺവീനർ: ഖാജ ഹുസൈൻ ഉനൈസ. വിദ്യാഭ്യാസം ചെയർമാൻ: ഉസ്മാൻ ദാരിമി കരുളായി, കൺവീനർ: അബ്ദുർ റഹ്‌മാൻ പൂനൂർ. അച്ചടക്ക സമിതി ചെയർമാൻ: മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ, കൺവീനർ: മുജീബ് റഹ്മാനി മൊറയൂർ. ഫിനാൻസ്
ചെയർമാൻ: സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ മൊഗ്രാൽ, കൺവീനർ: റഫീഖ് പാലത്തിങ്ങൽ.
എസ്.കെ.എസ്,എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ്രുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, പാണക്കാട് സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍, കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ മക്ക തുടങ്ങി പ്രമുഖ നേതാക്കള്‍ സംസാരിച്ചു. ഷാഫി ദാരിമി പുല്ലാര നന്ദി പ്രകാശനം നടത്തി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




