നിശ്ചലം നീലക്കടല്‍, ആറാമതും ഓസീസ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആസ്ട്രേലിയക്ക് വിജയം. 6 വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്.
ഹൈദരാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ നീലപ്പടക്ക് മുമ്പിലായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 240 റൺസിന് പിടിച്ചുകെട്ടി ഓസ്‌ട്രേലിയ. മറുപടിയായി ബാറ്റിങ്ങിനിറങ്ങി ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 43.1 ഓവറിൽ 241 റൺസെടുക്കുകയായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസീസ് തുടക്കത്തിൽ ചെറുതായി പതറിയെങ്കിലും അധികം വൈകാതെ ഇന്ത്യൻ നിരയെ വരുതിയിലാക്കുകയായിരുന്നു. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ഇതേവരെ പരാജയം അറിയാതെ കുതിച്ചെത്തിയ ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഓസീസ് പിടിച്ചുകെട്ടുന്ന കാഴ്ച്ചക്കാണ് ക്രിക്കറ്റ് ലോകം ഇന്ന് കണ്ടത്. പത്താമത്തെ ഓവറിൽതന്നെ ഇന്ത്യക്ക് പ്രധാനപ്പെട്ട മൂന്നു വിക്കറ്റുകൾ നഷ്ടമായി. വിരാട് കോലിയും (54) കെ.എല്‍ രാഹുലും (107 പന്തില്‍ 66) അര്‍ധ ശതകം തികക്കുകയും തുടക്കത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31 പന്തില്‍ 47) ആഞ്ഞടിക്കുകയും ചെയ്‌തെങ്കിലും ഇന്ത്യ അവസാന പന്തില്‍ 240 ന് ഓളൗട്ടായി.
ട്രാഡിവഡ് ഹെഡ്ഡ് ഓസ്ട്രേലിയക്കുവേണ്ടി 137റൺസെടുത്തു. ആസ്ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചത് ട്രാഡിവഡ് ഹെഡ്ഡായിരുന്നു. ജയിക്കാൻ 2 റൺറെൺസ് വേണ്ടസമയത്താണ് ഔട്ടായത്.
തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞ് കളിച്ച ഓപണർ ട്രാവിസ് ഹെഡാണ് (137) കളിയിലെ കേമൻ. കൂട്ടിന് അർധ സെഞ്ച്വറിയുമായി (58*) ഓസീസ് മധ്യനിര ബാറ്റർ ലബൂഷെയ്നും ഉണ്ടായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




