ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ മലയാളികൾ കുറയുന്നു
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ കടത്തി വെട്ടി യുപിയും ബിഹാറും. കഴിഞ്ഞ വർഷം വരെ മുന്നിലായിരുന്ന കേരളത്തിൽ നിന്നു ഗൾഫ് ജോലി തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. യുപി, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ കുറവു നികത്തിയത്. പട്ടികയിൽ യുപി ഒന്നാമതും ബിഹാർ രണ്ടാമതുമെത്തിയപ്പോൾ കേരളം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. നേരത്തെ കേരളവും തമിഴ്നാടും ആയിരുന്നു മുന്നിൽ. പ്രൊട്ടക്റ്ററേറ്റ് ജനറൽ ഓഫ് എമിഗ്രന്റ്സ് (PoE), റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
യുഎഇ, സഊദി അറേബ്യ, ഖത്തൻ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ ആറു ജിസിസി രാജ്യങ്ങളിൽ ഈ വർഷം തൊഴിൽ നേടിയ ഇന്ത്യക്കാരെ കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം 50 ശതമാനം വർധനയുമുണ്ടായതായാണ് കണക്കുകൾ. സഊദി അറേബ്യ, യുഎഇ രാജ്യങ്ങളിലേക്കാണ് കൂടുതൽ തൊഴിലാളികൾ പോകുന്നതെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. ഗൾഫിൽ തൊഴിൽ നേടുന്ന വനിതകളുടെ എണ്ണത്തിലും വൻ വർധനയുണ്ട്.
പ്രൊട്ടക്‌റ്ററേറ്റ് ജനറൽ ഓഫ് എമിഗ്രന്റ്‌സിന്റെ കണക്കനുസരിച്ച് യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യങ്ങൾ സഊദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവയാണ്.
2016-17 ലെ പാറ്റേൺ പ്രകാരം നമ്മുടെ കുടിയേറ്റക്കാരിൽ 30 ശതമാനം യുപി, 15 ശതമാനം, പിന്നെ ബീഹാർ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് പുറത്തേക്ക് പോകുന്നുവെന്നും കേരളം 6% മാത്രമാണെന്നും എമിഗ്രന്റ്സ് പ്രൊട്ടക്ടർ ജനറൽ എം.സി. ലൂഥർ പറഞ്ഞു.

സഊദി അറേബ്യ, കുവൈറ്റ്, ഖത്തർ, യുഎഇ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലായി 8.5 ദശലക്ഷം ഇന്ത്യൻ തൊഴിലാളികളുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. 2015-16ൽ വിദേശ പണം എത്തിയതിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും 2014 ലെ 70 ബില്യൺ ഡോളറിൽ നിന്ന് 69 ബില്യൺ ഡോളറായി കുറഞ്ഞിരുന്നുവെന്നാണ് ലോകബാങ്കിന്റെ വാർഷിക “മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് ബ്രീഫ്” റിപ്പോർട്ട് പറയുന്നത്. 2015-16 കാലയളവിൽ ഏഷ്യയിൽ ചൈന 64 ബില്യൺ ഡോളറും ഫിലിപ്പീൻസ് 28 ബില്യൺ ഡോളറുമാണ് വിദേശ പണം സ്വീകരിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക