എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ക്യാപ്റ്റന്‍ ഹിമാനില്‍ കുമാറാണ് (37) മരിച്ചത്
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് പൈലറ്റ് മരിച്ചു. എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ക്യാപ്റ്റന്‍ ഹിമാനില്‍ കുമാറാണ് (37) മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ വെച്ചു തന്നെ സി.പി.ആര്‍ നല്‍കുകയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ പറയുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ദീപാവലി അവധിക്ക് ശേഷം വ്യാഴാഴ്ചയാണ് അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചത്. ജോലിയിലായിരുന്നെങ്കിലും നിലവില്‍ വിമാനം പറത്തുന്ന ചുമതല അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പകരം മറ്റൊരു തരത്തിലുള്ള വിമാനത്തിലേക്ക് മാറുന്നതിനുള്ള പരിശീലനത്തില്‍ പങ്കെടുക്കുകയായിരുന്നു. 2023 ഓഗസ്റ്റ് 23നാണ് ക്യാപ്റ്റന്‍ ഹിമാനില്‍ കുമാര്‍ അവസാനമായി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമായതെന്നും അന്ന് അദ്ദേഹത്തിന് ഫിറ്റനെസ് അംഗീകാരം ലഭിച്ചിരുന്നുവെന്നും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. അദ്ദേഹത്തിന്റെ മെഡിക്കല്‍ ഫിറ്റ്നസിന് 2024 ഓഗസ്റ്റ് 30 വരെ കാലാവധി ഉണ്ടായിരുന്നെന്നും ഡി.ജി.സി.എ ചൂണ്ടിക്കാട്ടി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജിദ്ദയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി വയോധിക മരണപ്പെട്ടിരുന്നു. കല്ലായിൽ പാത്തുക്കുട്ടി (78)യാണ് മരിച്ചത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി വിമാനത്തിലെ യാത്രക്കാരിയായിരുന്നു പാത്തുക്കുട്ടി. വിമാനത്തിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് വിവരം നൽകി. വിമാനം ലാൻറ് ചെയ്ത ഉടൻ മെഡിക്കൽ സംഘമെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക