ഡാഫോഡിൽസ് സംഗമം സോക്കർ 2023 ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി

റിയാദ്: റിയാദിലെ കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന ഇരുപത്തൊമ്പതാമത് ഡാഫൊഡിൽസ് സംഗമം സോക്കർ- 2023 ഫുട്ബോൾ ടൂർണ്ണമെന്റ് മത്സരങ്ങൾക്ക് റിയാദിൽ വർണ്ണാഭമായ തുടക്കം. നാലു ടീമുകളും ടീം ഓണർമാരും അവരുടെ സപ്പോർട്ടേഴ്സും സംഗമം കുരുന്നുകളും അണിനിരന്ന വർണ്ണാഭമായ മാർച്ച്പാസ്റ്റോടെ ആരംഭിച്ച പരിപാടി ലുഹ ഗ്രൂപ്പ് ചെയർമാനും സംഗമം മുൻ പ്രസിഡന്റുമായ ബഷീർ മുസ്‌ലിയാരകം ഉദ്ഘാടനം ചെയ്തു. സംഗമം വൈസ് പ്രസിഡന്റ് ബി. വി ഫിറോസ് അധ്യക്ഷത വഹിച്ചു.

സിറ്റിഫ്ലവർ ഗ്രൂപ്പ് ചെയർമാൻ അഹമ്മദ് കോയ,ഡാഫൊഡിൽസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഹൈസം ആദം, സീ ടെക് ഗ്രൂപ്പ് ഡയറക്ടർ അസീസ് കടലുണ്ടി, സോന ജ്വല്ലറി പ്രതിനിധി ശ്രീജിത്ത്, ടീ ടൈം റിയാദ് ഡയറക്ടർ എം. വി ഹസ്സൻ കോയ, കെ. എൻ അഡ്വെർടൈസിങ് ഡയറക്ടർ എസ്. എം യൂനുസ് കുഞ്ഞി, സംഗമം മുൻ പ്രസിഡന്റ് ഐ. പി ഉസ്മാൻ കോയ, ജിദ്ദ കാലിക്കറ്റ് കമ്മിറ്റി മുൻ കൺവീനർ എസ്. എം യൂനുസ്, എം.വി നൗഫൽ, എഞ്ചിനീയർ ഹുസൈൻ ആലി, ജബ്ബാർ കണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഗമം ജനറൽ സെക്രട്ടറി പി. എം മുഹമ്മദ്‌ ഷാഹിൻ സ്വാഗതവും സെക്രട്ടറി വൈസ് പ്രസിഡന്റ് എം. എം റംസി നന്ദിയും പറഞ്ഞു.

തുടർന്നു നടന്ന ആദ്യ മത്സരത്തിൽ അവുതത്തെ എഫ്. സി യും പാർട്ടി ഓഫീസ് റോയൽസും തമ്മിൽ ഏറ്റുമുട്ടി. ആദ്യ പകുതിയുടെ പതിനഞ്ചാം മിനിറ്റിൽ ഫ്രീ കിക്കിലൂടെ അവുതത്തെ എഫ്. സിയുടെ നദീം നേടിയ ഗോളിലൂടെ 1- 0 ത്തിനു പാർട്ടി ഓഫീസ് റോയൽസിനെ പരാജയപ്പെടുത്തി. മാൻ ഓഫ് ദി മാച്ച് ആയി നദീമിനെ തെരഞ്ഞെടുത്തു. രണ്ടാം മത്സരത്തിൽ റവാബി എഫ്. സി യും കല്ലുമേൽ എഫ്. സി യും മാറ്റുരച്ചു. ആദ്യ പകുതിയുടെ ഇരുപത്തി നാലാം മിനുട്ടിൽ റവാബി എഫ്. സി യുടെ തബ്ഷീർ നേടിയ ഗോളിലൂടെ 1-0 ത്തിനു കല്ലുമേൽ എഫ്. സി യെ പരാജപ്പെടുത്തി. മാൻ ഓഫ് ദി മാച്ച് ആയി തബ്ഷീരിനെ തെരെഞെടുത്തു.

നാട്ടിൽ നിന്നും ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ ഹാഷിം, പി. കെ. വി അബ്ദു റഹ്മാൻ, വി. എസ് അഹമ്മദ് കോയ, കെ. വി അൻവർ, വിവിധ ടീം ഓണർമാരായ സാജിദ് റഹ്മാൻ, കെ. പി ഹാരിസ്, എം. വി അഹമ്മദ് റഹിമാൻ കുഞ്ഞി, സകരിയ മൊല്ലന്റകം, അഹമ്മദ് കോയ, സംഗമം ട്രഷറർ മിർഷാദ് ബക്കർ എന്നിവർ കളിക്കാരുമായി പരിചപ്പെട്ടു. നവംബർ 17 വെള്ളിയാഴ്ച നടക്കുന്ന രണ്ടാം വാര ടൂർണമെന്റിൽ സംഗമം ജൂനിയർ, സബ്- ജൂനിയർ മത്സരങ്ങൾ അരങ്ങേറും. തുടർന്നു നടക്കുന്ന ആദ്യ മത്സരത്തിൽ പാർട്ടി ഓഫീസ് റോയൽസ് കല്ലുമേൽ എഫ്. സി യെയും, രണ്ടാമത്തെ മത്സരത്തിൽ റവാബി എഫ്. സി ആവുതത്തെ എഫ്. സി യെയും നേരിടും.

സ്പോർട്സ് കൺവീനർ റിസ്‌വാൻ അഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ കെ. വി.പി ജാസ്സിം, ഡാനിഷ് ബഷീർ, പബ്ലിസിറ്റി കൺവീനർ എൻ. എം റമീസ്, എക്സിക്യൂട്ടീവ് മെമ്പർമാരായ എസ്. വി ഹനാൻ, പി. എ സകീർ, പി .ടി അൻസാരി, ഇ. വി ഡാനിഷ്, അലി ജാഫർ, ഷഹൽ അമീൻ, നദീം അഹമ്മദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. സംഗമം കുടുംബിനികളും കുട്ടികളും അടക്കം അറനൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. നവംബർ 10 മുതൽ ഡിസംബർ 1 വരെ നാലാഴ്ചകലായി നടക്കുന്ന സംഗമം സോക്കർ മത്സരങ്ങൾ വൈകുന്നേരം 6 മണി മുതൽ ഓൾഡ് ഖർജ് റോഡിലുള്ള ഇസ്‌ക്കാൻ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.