Thursday, 12 September - 2024

ഉഡുപ്പി കൂട്ടക്കൊലയ്ക്കു പിന്നിൽ പ്രണയപ്പക; ലക്ഷ്യമിട്ടത് അയ്‌നാസിനെ

ബെംഗളൂരു: ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ 4 പേരെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിൽ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചഗ്ലയെ (28) ബെളഗാവിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് 28 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കെമ്മണ്ണ് തൃപ്തി ലേഒൗട്ടിൽ ഹസീന (48), മക്കളായ അഫ്നാൻ (23), അയ്നാസ് (21), അസീം (12) എന്നിവർ കൊല്ലപ്പെട്ട കേസിലാണിത്. ഞായറാഴ്ച രാവിലെയായിരുന്നു കൊലപാതക പരമ്പര.

എയർഹോസ്റ്റസായ അയ്നാസ് പ്രണയം നിഷേധിച്ചതാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പ്രണയത്തിൽനിന്ന് പിൻമാറിയതാണ് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ഇവർ തമ്മിൽ ചില സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചനയുണ്ട്. അയ്നാസും പ്രവീണും തമ്മിൽ നിരന്തരം ഫോൺ വിളിച്ചിരുന്നതായി കണ്ടെത്തിയതും കൊലപാതകത്തിനു ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതുമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായ അയ്നാസ് മംഗളുരു വിമാനത്താവളം കേന്ദ്രീകരിച്ചാണു ജോലി ചെയ്യുന്നത്. അയ്നാസിനെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസിന്റെ അന്വേഷണം. അയ്നാസിനെ കൊലപ്പെടുത്താൻ മാത്രമാണ് പ്രവീൺ ലക്ഷ്യമിട്ടിരുന്നതെന്ന് മറ്റുള്ളവർ തടസ്സം സൃഷ്ടിച്ചതാണ് ഇവരുടെ കൊലപാതകത്തിനും വഴിയൊരുക്കിയതെന്നും ഉഡുപ്പി എസ്പി അരുൺ കുമാർ പറഞ്ഞു. ഹസീനയുടെ ഭർതൃമാതാവിനും കുത്തേറ്റിരുന്നെങ്കിലും ഇവരുടെ നില മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Most Popular

error: