Thursday, 19 September - 2024

സെഞ്ചുറികളില്‍ അര്‍ധ സെഞ്ചുറി; ഇതിഹാസത്തെ മറികടന്ന് കോലി

49 സെഞ്ച്വറികളെന്ന സച്ചിന്റെ പേരിലുള്ള ഏറ്റവും വലിയ റെക്കോഡുകളില്‍ ഒന്നിന് ഇനി പുതിയ അവകാശി

മുംബൈ: ഏകദിനക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ അര്‍ധസെഞ്ച്വറിയുമായി അതുക്കും മേലെ ഇനി കിങ് കോലി. 49 സെഞ്ച്വറികളെന്ന സച്ചിന്റെ പേരിലുള്ള ഏറ്റവും വലിയ റെക്കോഡുകളില്‍ ഒന്നിന് ഇനി പുതിയ അവകാശി. വിരാട് കോലി. ക്രിക്കറ്റ് ദൈവത്തിന് ശേഷം ഇനി ക്രിക്കറ്റ് രാജാവ്‌.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

49 സെഞ്ച്വറികളില്‍ സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിയാത്ര അവസാനിച്ച് 11 വര്‍ഷത്തിന് ശേഷം സച്ചിനെ ആരാധിച്ച് ബാറ്റെടുത്ത കോലി അതേ സച്ചിനെ പിന്തള്ളി ഏകദിന കരിയറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമായി മാറി. 50 ഓവര്‍ ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍. ഒരുപക്ഷേ ഇനി ഒരിക്കലും ഒരാളും തിരുത്താന്‍ സാധ്യതയില്ലാത്ത റെക്കോഡുകളുടെ ഗണത്തിലേക്ക്. തന്നെക്കാള്‍ വലിയവന്‍ പിന്നാലെ എന്നാണല്ലോ.

ഈ റെക്കോഡ് തിരുത്തപ്പെടുമോ എന്ന ചോദ്യത്തിന്‌ ‘ഇന്ത്യക്കാരന്‍ ഈ ഇരിക്കുന്ന എന്റെ സഹതാരം തന്നെ എന്ന് അന്ന്‌ സച്ചിന്‍ പറഞ്ഞത് എത്രകൃത്യം. രോഹിത്തോ കോലിയോ എന്നായിരുന്നു സച്ചിന്റെ പ്രവചനം. ആ നിയോഗം കോലിക്ക് തന്നെ. കോലി തന്റെ റെക്കോഡ് തിരുത്തുമ്പോള്‍ എല്ലാത്തിനും ക്രിക്കറ്റ് ‘ദൈവം’ തന്നെ സാക്ഷി. ക്രിക്കറ്റ് ദൈവത്തിന്റെ മെക്കയായ വാഖഡെയില്‍ തന്നെ ആ റെക്കോഡ് തിരുത്തപ്പെടുന്നു.

ഒരു ലോകകപ്പ് നോക്കൗട്ടില്‍ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. നേരത്തേ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. അതും ഇന്ന് തന്നെ. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് കോലി പഴങ്കഥയാക്കിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: