ജിദ്ദയിൽ വൈകീട്ട് പെയ്ത കനത്ത മഴയിൽ പഴയ മക്ക റോഡിൽ കാറുകൾ ഒഴുക്കിൽ പെട്ടു. കനത്ത മഴയിൽ പഴയ മക്ക റോഡിൽ മലവെള്ളപ്പാച്ചിലുണ്ടാവുകയും റോഡിൽ ഗതാഗതം തടസ്സപ്പെടുകയും കാറുകൾ ഒഴുക്കിൽ പെടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നഗരത്തിൽ മറ്റൊരിടത്ത് റോഡിൽ രണ്ടു പേർ ഒഴുക്കിൽ പെട്ടു. നിരവധി പേർ നോക്കിനിൽക്കെയാണ് ഇരുവരും ശക്തമായ ഒഴുക്കിൽ പെട്ടത്. മറ്റുള്ളവർക്ക് ഇവരെ രക്ഷിക്കാനായില്ല. ഒഴുക്കിൽ പെട്ടവർക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യം വ്യക്തമല്ല. ഇതിന്റെ വീഡിയോയും ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ജിദ്ദയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ്, മക്ക, ബഹ്‌റ, ജുമൂം, അൽകാമിൽ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.
— حمزة (@hamza7674522671) November 15, 2023