കളമശ്ശേരി സ്ഫോടനം; 10 പേര്‍ ഇപ്പോഴും ഐസിയുവില്‍, രണ്ട് പേരുടെ നില ഗുരുതരം

0
831

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 26 പേരാണ് ചികിത്സയിലുള്ളത്. 10 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. 

മൂന്ന് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53),കളമശ്ശേരി സ്വദേശിനി മോളി ജോയി (61) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പ്രതി ചേര്‍ത്തത്.