ജിദ്ദ: സഊദിയിൽ നിക്ഷേപകർക്കായുള്ള സന്ദർശക വീസ മുഴുവൻ രാജ്യങ്ങളിലുള്ളവർക്കും
അനുവദിക്കാൻ തീരുമാനം. നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി അനുവദിക്കപ്പെട്ടിരുന്ന നിക്ഷേപക വിസിറ്റ് വീസ മുഴുവൻ രാജ്യങ്ങളിലുള്ളവർക്കും ഇനി മുതൽ ലഭ്യമാകും. ലോകത്തെ എല്ലാ രാജ്യക്കാർക്കും ഇലക്ട്രോണിക് ബിസിനസ് വിസിറ്റ് വിസ (വിസിറ്റിങ് ഇൻവെസ്റ്റർ ) നൽകുന്നതിനുള്ള സേവനത്തിന്റെ രണ്ടാം ഘട്ടമാണ് സഊദി വിദേശകാര്യ മന്ത്രാലയം, നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച് ആരംഭിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതോടെ നേരത്തെ ചുരുക്കം രാജ്യക്കാർക്ക് മാത്രമായി അനുവദിക്കപ്പെട്ടിരുന്ന ഇലക്ട്രോണിക് ബിസിനസ് വിസിറ്റ് വിസ ഇനി ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്ക് ലഭ്യമാകും. ഓൺലൈൻ വഴി അപേക്ഷിച്ചാൽ ഉടനടി ബിസിനസ് വിസിറ്റ് വിസ അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്. അപേക്ഷ പ്രോസസ്സ് ചെയ്യുകയും ഓൺലൈനിൽനിന്ന് വീസ ഉടൻ നൽകുകയും നിക്ഷേപകന് ഇമെയിൽ വഴി അയയ്ക്കുകയും ചെയ്യും. വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത ദേശീയ വീസ പ്ലാറ്റ്‌ഫോം വഴി ലളിതവും എളുപ്പവുമായ രീതിയിലാണ് വീസ ലഭിക്കുക.
വിദേശകാര്യ മന്ത്രാലയത്തിന്റെ വിസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം വഴി ലളിതമായി ഒരു ബിസിനസ് വിസിറ്റ് വിസയ്ക്ക് (വിസിറ്റിംഗ് ഇൻവെസ്റ്റർ) അപേക്ഷിക്കാൻ കഴിയുന്ന തരത്തിൽ, രാജ്യത്തിലെ നിക്ഷേപ സാധ്യതകൾ പരിശോധിക്കുന്നതിനായി ഒരു നിക്ഷേപകന്റെ യാത്ര സുഗമമാക്കുകയാണ് രണ്ടാം ഘട്ടം ലക്ഷ്യമിടുന്നത്.
ഡാറ്റാ എംബസിയിൽ നിന്ന് ഇലക്ട്രോണിക് വിസയുടെ അപേക്ഷാ പ്രോസസ്സിംഗും ഇഷ്യൂവും ഉടൻ പൂർത്തിയാക്കി നിക്ഷേപകന് വിസ ഇമെയിൽ വഴി അയയ്ക്കുകയാണ് ചെയ്യുക.
സഊദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാജ്യത്തെ ആകർഷകമായ മത്സരക്ഷമതയുള്ള ഒരു മുൻനിര നിക്ഷേപ ശക്തിയാക്കി മാറ്റുന്നതിന് ഈ തീരുമാനം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക