Saturday, 27 July - 2024

ബ്രോസ്റ്റ് കടയിൽ കേടായ ഭക്ഷ്യ ഉത്പന്നങ്ങൾ; മലയാളിക്കും വനിതാ സഊദി സ്പോൺസർക്കും കോടതി ശിക്ഷ വിധിച്ചു

മക്ക: കേടായതും കാലഹരണപ്പെട്ടതുമായ ഭക്ഷ്യ ഉൽപന്നങ്ങൾ കൈവശം വെച്ചതിന് മലയാളിക്കും വനിതാ സഊദി സ്പോൺസർക്കും കോടതി ശിക്ഷ വിധിച്ചു. വാണിജ്യ വിരുദ്ധ തട്ടിപ്പ് സംവിധാനം ലംഘിച്ചതിന് ചുമത്തിയ കേസിലാണ് , മക്കയിലെ ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിന്റെ സഊദി വനിതാ ഉടമയെയും മലയാളി ജീവനക്കാരനെയും ക്രിമിനൽ കോടതി ശിക്ഷിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കാലഹരണപ്പെട്ട 10 കിലോഗ്രാം ബർഗർ മീറ്റ് സ്ഥാപനത്തിന്റെ ആസ്ഥാനത്ത് നിന്ന് പരിശോധക സംഘം പിടിച്ചെടുക്കുകയായിരുന്നു. കോടതി വിധി പുറപ്പെടുവിച്ചതിന് ശേഷം കുറ്റക്കാർക്കെതിരെയുള്ള ശിക്ഷാ വിധി വാണിജ്യ മന്ത്രാലയം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

സാമ്പത്തിക പിഴക്ക് പുറമെ സ്ഥാപനം ഒരു മാസത്തേക്ക് അടച്ചുപൂട്ടൽ, കോടതി വിധി രണ്ട് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച് അപകീർത്തിപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി നശിപ്പിക്കാനും ഉത്തരവുണ്ട്.

വാണിജ്യവിരുദ്ധ വഞ്ചനാ സമ്പ്രദായം ലംഘിക്കുന്നവരെ കർശനമായി നേരിടുമെന്നും അത്തരക്കാർക്കെതിരെ നിയമപരമായ പിഴകൾ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൂന്ന് വർഷം വരെ തടവോ ഒരു ദശലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഇത്തരക്കാർക്കെതിരെ ചുമത്തും. കൂടാതെ ഇത്തരക്കാരെ സമൂഹ മധ്യത്തിൽ തുറന്നു കാട്ടി അപകീർത്തിപ്പെടുത്തുകയും നിയമം ലംഘിക്കുന്ന വിദേശ തൊഴിലാളികളെ നാടുകടത്താനും വാണിജ്യ വഞ്ചനാ വിരുദ്ധ സംവിധാനത്തിൽ വകുപ്പുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: