Thursday, 7 December - 2023

ഗസ്സയിലെ അഭയാർഥി ക്യാംപിൽ വൻ സ്ഫോടനം, 100 ലധികം പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്റാഈലെന്ന് ഹമാസ്

ഞങ്ങൾ വംശഹത്യ ലൈവായി കാണുന്നു, കടന്നുപോകുന്നത് ഏറ്റവും ഇരുണ്ട മണിക്കൂറുകൾ -മുൻ യു.എൻ ഉദ്യോഗസ്ഥ

ജറുസലം: വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ഒട്ടേറെ ആളുകൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാംപിലാണ് സ്ഫോടനമുണ്ടായത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സംഘർഷ മേഖലയിലെ ചട്ടങ്ങൾ ലംഘിച്ച് ഇസ്രയേൽ സൈന്യമാണ് അഭയാർഥി ക്യാംപിനു നേരെ ആക്രമണം നടത്തിയതെന്ന് ഹമാസ് ആരോപിച്ചു. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിലുണ്ടായ സ്ഫോടനത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ അകപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്നവർ (Photo by Fadi Alwhidi / AFP)

ജബലിയ മേഖലയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരുപതിലധികം വീടുകൾ പൂർണമായും തകർന്നെന്നും ഗാസയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒട്ടേറെപ്പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. നൂറുകണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ചതായി ഗാസയിലെ ഇന്തൊനീഷ്യൻ ആശുപത്രി ഡയറക്ടർ ഡോ. അത്തേഫ് അൽ കഹ്‌ലൂട്ട് പ്രതികരിച്ചു.

നഗരത്തിൽനിന്നു വടക്കു മാറി സ്ഥിതി ചെയ്യുന്ന ജബലിയ അഭയാർഥി ക്യാംപ്, ഗാസയിലെ എട്ട് അഭയാർഥി ക്യാംപുകളിൽ ഏറ്റവും വലുതാണ്. 2023 ജൂലൈയിലെ യുഎൻ കണക്കുപ്രകാരം 1,16,000 പലസ്തീനിയൻ അഭയാർഥികളാണ് അവിടെ റജിസ്റ്റർ ചെയ്തിട്ടുള്ളത്.

വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിലുണ്ടായ സ്ഫോടനത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ അകപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്നവർ (Photo by Fadi Alwhidi / AFP)

1948 ലെ യുദ്ധം മുതലാണ് ഇവിടെ അഭയാർഥികൾ ക്യാംപിലേക്ക് എത്താൻ തുടങ്ങിയത്. ചെറുതെങ്കിലും ഒട്ടേറെ ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. 1.4 ചതുരശ്ര കിലോമീറ്ററിൽ ആയിരക്കണക്കിനു പേരാണ് തിങ്ങിപ്പാർക്കുന്നത്. ഇവിടെ 26 സ്കൂളുകളും 16 സ്കൂൾ കെട്ടിടങ്ങളുമുണ്ട്. ഇതിനു പുറമെ ഒരു ഭക്ഷണ വിതരണ കേന്ദ്രം, രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ, ഒരു ലൈബ്രറി, ഏഴ് വലിയ കിണറുകൾ എന്നിവയും ജബലിയയിലുണ്ട്.

അതിനിടെ, ഞങ്ങളുടെ കൺമുന്നിൽ വംശഹത്യ ലൈവായി നടക്കുകയാണ് എന്നും, ജീവിതത്തിലെ ഏറ്റവും ഇരുണ്ട മണിക്കൂറുകളാണ് ഇപ്പോൾ കടന്നുപോകുന്നത് എന്നും മുൻ യു.എൻ ഉദ്യോഗസ്ഥയും അറബ് സെന്റർ ഫോർ റിസർച്ച് ആൻഡ് പോളിസി സ്റ്റഡീസ് ഉദ്യോഗസ്ഥയുമായ ഐച്ച എൽബസ്രി വെളിപ്പെടുത്തി. ഇസ്റാഈലിന്റെ കുറ്റകൃത്യങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം പച്ചക്കൊടി നൽകുന്ന കാലത്തോളും അവർ കൂട്ടക്കൊല തുടരുമെന്നും ഐച്ച പറഞ്ഞു.

‘ഇന്ന് നമ്മൾ കാണുന്നത് നമ്മുടെ കാലത്തെ ഏറ്റവും ഇരുണ്ട മണിക്കൂറാണ്. ഞങ്ങൾ വംശഹത്യ ലൈവായി വീക്ഷിക്കുന്നു. ഇത് കുറ്റകൃത്യങ്ങളുടെ കുറ്റകൃത്യമാണ്’ -ഐച്ച എൽബസ്രി അൽ ജസീറയോട് പറഞ്ഞു. ഗസ്സയിൽ നടത്തുന്ന മനുഷ്യത്വ രഹിതമായ കൂട്ടക്കൊലക്ക് ന്യായീകരണം പോലും നിരത്തേണ്ടതില്ലാത്ത വിധം ഇസ്രായേൽ എല്ലാ നിയമങ്ങൾക്കും മുകളിലാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: