അച്ചാർ, നെയ്യ് മുതലായവക്ക് ബാഗേജിൽ നിരോധനമോ?; പ്രചരിക്കുന്ന വാർത്തയുടെ നിചസ്ഥിതി ഇങ്ങനെ

0
5428

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വരുന്ന വിമാനയാത്രക്കാർക്ക് അച്ചാർ നെയ്യ് ഉൾപ്പെടെ വിവിധ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തി എന്നും വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിഷ്കരിച്ച പട്ടിക അധികൃതർ പുറത്തുവിട്ടുവെന്നും തരത്തിലുള്ള വാർത്തയുടെ നിജസ്ഥിതി അറിയാം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം ഇന്ത്യക്കാർ ഗൾഫിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യ-യുഎഇ എയർ കോറിഡോർ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണെന്നതിനാലും ഉത്സവകാലം അടുത്തുവരുന്നതിനാൽ സന്ദർശകരുടെ ഒഴുക്ക് ഗണ്യമായി വർധിക്കാനിടയുള്ളതിനാലുമാണ് ഇത്തരമൊരു നടപടിയെന്നും അച്ചാർ, നെയ്യ് മുതലായവക്ക് ബാഗേജിൽ നിരോധനമെന്നുമെന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്.

എന്നാൽ, കേരളത്തിൽ നിന്നുള്ള സർവ്വീസുകളിൽ, നിലവിൽ നടന്നുവരുന്നതിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും തന്നെ കൊണ്ട് വന്നിട്ടില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കേരളത്തിലെ വിവിധ എയർപോർട്ടുകളിലെ വിവിധ വിമാന കമ്പനി ഓഫീസുകളുമായും ഗ്രൗണ്ട് സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോഴും ഇതേ കാര്യമാണ് വ്യക്തമായയത്.

നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ അതേപടി തുടരുന്നുവെന്നും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി വിമാന കമ്പനികളിൽ നിന്നോ മറ്റോ അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

അതേസമയം, രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനതാവളങ്ങളിൽ ഒന്നായ മുംബൈ വിമാനത്താവളം ചില നിർദേശങ്ങൾ യാത്രക്കാർക്ക് നൽകിയിട്ടുണ്ട്. സുരക്ഷ പരിശോധന എളുപ്പമാക്കാൻ ചില നിബന്ധനകൾ പാലിച്ചായിരിക്കണം ലഗേജ്‌ എന്ന് പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ നിരോധിക്കപ്പെട്ട സാധനങ്ങൾ കൊണ്ടുപോകുന്നതിനാൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക്-ഇൻ ബാഗേജ് നിരസിക്കുന്നത് വർധിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള ഒരു വിമാനത്താവളത്തിലും ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. യു എ ഇ യാത്രക്കാർക്ക് പുറമെ യു എ ഇ വഴി വരുന്ന യാത്രക്കാർക്കും നിയന്ത്രണങ്ങൾ ബാധകം ആണെന്നും അതിനാൽ യാത്ര മുടങ്ങുമെന്ന തരത്തിലായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നത്. അച്ചാറുകൾ, വെളിച്ചെണ്ണ തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ മിതമായ അളവിൽ മലയാളികൾ ഇപ്പോഴും യഥേഷ്ടം കൊണ്ട് വരുന്നുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക