റിയാദ്: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന യോഗത്തില്‍ ഉണ്ടായ സ്‌ഫോടനത്തിനു പിന്നാലെ ഒരു വിഭാഗത്തെ ഉന്നം വെച്ച് ചില ആളുകൾ രംഗത്ത് എത്തുകയും അതിന് വളം വെച്ച് കൊടുക്കുന്ന നിലയിൽ ചില മാധ്യമങ്ങൽ രംഗത്ത് വന്നതും ഏറെ ഞെട്ടിപ്പിക്കുന്നതാണെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി. കേരളത്തിന്റെ സൗഹാർദ്ധ അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ അടുത്തിടെ വ്യാപകമായിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എന്നാൽ, ചില മുഖ്യധാരാ ചാനൽ, ഓൺലൈൻ, പ്രിന്റ് മാധ്യമങ്ങളും ഇതിന് വളം വെച്ച് കൊടുക്കുന്ന രീതിയിൽ പക്ഷേപാതപരമായി വാർത്തകൾ പടച്ചുവിടുന്നത് ഏറെ ഞെട്ടിക്കുന്നതാണെന്നും ഇതിനെ സസൂക്ഷ്മം കേരള സമൂഹം നേരിടണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. അങ്ങേയറ്റം അപലപനീയമായ കൃത്യമാണ് കളമശേരിയിൽ നടന്നത്. അതേ രീതിയിൽ തന്നെ അപലപനീയമാണ് ചില മാധ്യമങ്ങളുടെ ഇടപെടലുകളും. ദ്രുവീകരണം ഉണ്ടാകാൻ പ്രവർത്തിക്കുന്ന കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ് ഐ സി കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. മതസൗഹാര്‍ദ്ദത്തിനും സമാധാന അന്തരീക്ഷത്തിനും രാജ്യത്ത് എന്നും മാതൃക കാണിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം.
ഇതിന് ഭംഗം വരുത്തുന്ന ഏത് നീക്കത്തെയും കേരളീയ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണം. ഇത്തരം തീവ്രവാദികളെയും ഇവർക്ക് സഹായം ചെയ്യുന്നവരെയും കണ്ടെത്തി ഒറ്റപ്പെടുത്തുകയും കർശന ശിക്ഷ ഉറപ്പാക്കുകയും വേണം. സംഭവത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും പരുക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നവരുടെയും ദു:ഖത്തിലും പ്രയാസത്തിലും പങ്ക് ചേരുന്നു. മത ചിഹ്നങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ പവിത്രമായി കാണണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ഒരിടത്തും ആരില്‍ നിന്നും ഉണ്ടാവരുതെന്നും എസ് ഐ സി അഭ്യര്‍ഥിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക