നേരത്തെ പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെ നാടുകടത്തിയിരുന്നു
കുവൈത്ത് സിറ്റി: രാജ്യ നിയമങ്ങള്‍ ലംഘിച്ചതിന് കുവൈത്തില്‍ നിന്ന് മലയാളി നഴ്‌സിനെ നാടുകടത്തി. അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. അല്‍ സബാഹ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്‌സിനെയാണ് നാടുകടത്തിയത്. നേരത്തെ പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെ നാടുകടത്തിയിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇസ്റാഈൽ പലസ്തീന്‍ വിഷയത്തില്‍ ഇസ്റാഈലിനെ അനുകൂലിച്ച് പ്രതികരിച്ചതിനാണ് കഴിഞ്ഞ ദിവസം നഴ്‌സിനെ നാടുകടത്താന്‍ കാരണമായത്. ഇസ്റാഈലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവര്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. പലസ്തീന്‍കാരെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചതായും ആരോപണമുണ്ട്.
പലസ്തീന്‍ ഇസ്റാഈല്‍ യുദ്ധത്തില്‍ പലസ്തീനൊപ്പം നില്‍ക്കുന്ന ജിസിസി രാജ്യമാണ് കുവൈത്ത്. അറബ് രാജ്യങ്ങള്‍ പലസ്തീനൊപ്പമാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പലസ്തീന്‍കാരെ പിന്തുണച്ച് പ്രകടനങ്ങള്‍ നടന്ന രാജ്യം കൂടിയാണ് കുവൈത്ത്. പലസ്തീനെതിരായ ആക്രമണവും അധിനിവേശവും അവസാനിപ്പിക്കുംവരെ ഇസ്റാഈലുമായി ബന്ധം സ്ഥാപിക്കില്ല എന്നാണ് കുവൈത്തിന്റെ നിലപാട്.മലയാളി നഴ്‌സിനെ നാടുകടത്തിയ കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അറബ് പത്രമാണ്. കുവൈത്തി അഭിഭാഷകനായ ബന്തര്‍ അല്‍ മുതൈരി ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് നഴ്‌സിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
ഇസ്റാഈല്‍ അനുകൂലമായ നിലപാട് ചോദ്യം ചെയ്യല്‍ വേളയിലും നഴ്‌സ് ആവര്‍ത്തിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നഴ്‌സിനെ നാടുകടത്താന്‍ തീരുമാനിച്ചത്. നേരത്തെ പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെ കുവൈത്ത് നാടുകടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിക്കും മുമ്പാണ് പുതിയ സംഭവം ഉണ്ടായത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക