Thursday, 12 September - 2024

കേബിളുകളും വയറുകളും മോഷ്ടിച്ച നാലു പേർ പിടിയിൽ

മസ്കറ്റ്: മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിൽ കേബിളുകൾ മോഷ്ടിച്ച നാല് പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. സീബ് വിലായത്തിലെ നിരവധി ഇലക്ട്രിക്കൽ കോംപ്ലക്സുകളിൽ നിന്ന് കേബിളുകളും വയറുകളും മോഷ്ടിച്ച കുറ്റത്തിനാണ് നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മസ്‌കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്  സംഘവുമായി സഹകരിച്ചാണ് മോഷ്ടാക്കളെ പിടികൂടിയത്. പൊലീസ് പിടിയിലായ നാലുപേർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞെന്നും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

Most Popular

error: