Sunday, 3 December - 2023

വേശ്യാവൃത്തി; 12 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 പ്രവാസികള്‍ അറസ്റ്റില്‍. മഹ്ബൂല, ഹവല്ലി പ്രദേശങ്ങളില്‍ നിന്നാണ് മൂന്ന് വ്യത്യസ്ത കേസുകളില്‍ ഇവരെ അറസ്റ്റ് ചെയ്തത്.

പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, അല്‍ അഹ്മദിഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ സംയുക്തമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നിയമലംഘകര്‍ അറസ്റ്റിലായത്.

പൊതുധാര്‍മ്മികത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടെന്ന കേസിലാണ് 12 പേരെയും അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Most Popular

error: