ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം; അവധിയിലുള്ളവർ അടിയന്തരമായി തിരിച്ചെത്താന്‍ നിർദേശം
കൊച്ചി: കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെ മൂന്നുതവണ സ്‌ഫോടനമുണ്ടായെന്ന് സഭയുടെ പ്രാദേശിക വക്താവ് ടി.എ.ശ്രീകുമാര്‍. രാവിലെ പ്രാര്‍ഥന കഴിഞ്ഞയുടനെയാണ് ഹാളില്‍ ആദ്യ സ്‌ഫോടനമുണ്ടായതെന്നും പിന്നാലെ രണ്ടുതവണ കൂടി പൊട്ടിത്തെറിയുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തിയതായി മാതൃഭൂമി ഡോട്ട് കോമികോം റിപ്പോർട്ട് ചെയ്യുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
”രാവിലെ 9.30-നാണ് ഇന്നത്തെ പരിപാടി ആരംഭിച്ചത്. 9.40-നായിരുന്നു പ്രാര്‍ഥന. പ്രാര്‍ഥന തീര്‍ന്നയുടന്‍ ഹാളിന്റെ മധ്യഭാഗത്തായി സ്‌ഫോടനം നടന്നു. ആ സമയം എല്ലാവരും ഹാളില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നുതവണയാണ് സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനത്തിന് ശേഷം ഹാളിന്റെ ഇടതുഭാഗത്തും വലതുഭാഗത്തും സ്‌ഫോടനമുണ്ടായി. ദേഹമാസകലം പൊളളലേറ്റ ഒരാള്‍ തല്‍ക്ഷണം മരിച്ചു. ഹാളിലുണ്ടായിരുന്ന പലര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഒട്ടേറെപേര്‍ ആശുപത്രിയിലാണ്’, അദ്ദേഹം വിശദീകരിച്ചു.
സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഗ്യാസോ അങ്ങനെ എന്തെങ്കിലും വസ്തുക്കളോ അവിടെയുണ്ടായിരുന്നില്ല. ആകെ രണ്ട് ടി.വി.കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ പോലും ഇങ്ങനെ സ്‌ഫോടനമുണ്ടാകില്ലെന്നും നിലവില്‍ സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണെന്നും ശ്രീകുമാര്‍ പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക