വൈദ്യുതി-ഇന്റർനെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ട ഗസ്സയില്‍ ഇസ്റാഈൽ കൂട്ടക്കുരുതിയുടെ യഥാര്‍ത്ഥ ചിത്രം പുറംലോകത്തെത്താന്‍ ഏറെ സമയമെടുക്കും
ഇസ്റാഈലിന്റെ കൂട്ടക്കൊലക്കിടെ യുഎന്നിൽ പ്രമേയം പാസാക്കി, വിട്ടുനിന്ന് ഇന്ത്യ
ഗസ്സ സിറ്റി: ഇന്നലെ രാത്രിയോടെ അസാധാരണമായ ആക്രമണമാണ് ഗസ്സ മുനമ്പിൽ ഇസ്റാഈൽ അഴിച്ചുവിട്ടിരിക്കുന്നത്. വൈദ്യുതി-ഇന്റർനെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ച് പുറംലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം തകർത്താണ് ഇസ്റാഈൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഗസ്സയെ പൂർണമായും ഇരുട്ടിലാക്കിയാണ് ഇസ്റാഈൽ കുരുതി തുടരുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അതിനിടെ, പള്ളികളിലെ ലൗഡ്സ്പീക്കറിലൂടെ ലോകത്തോട് സഹായം തേടുകയാണ് ഫലസ്തീനികൾ. ആശയവിനിമയ മാർഗങ്ങൾ മുറിഞ്ഞതോടെയാണ് പള്ളികളിലെ മെഗാഫോണുകളെ ആശ്രയിച്ചാണ് ഇവർ പുറംലോകത്തോട് സംസാരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ‘മിഡിലീസ്റ്റ് ഐ’ പുറത്തുവിട്ടിട്ടുണ്ട്.
‘ആശയവിനിമയ മാർഗങ്ങളെല്ലാം മുറിഞ്ഞിരിക്കുകയാണ്. ദൈവമേ, നീ മാത്രമാണിനി രക്ഷ. അവർ അവരുടെ സർവശക്തിയും ഞങ്ങൾക്കെതിരെ പ്രയോഗിക്കുകയാണ്. നിന്റെ ശക്തിയിൽ ഞങ്ങൾ വിശ്വസിക്കുന്നു. മുസ്ലിം സമൂഹമേ, നിങ്ങളുടെ പ്രാർത്ഥനയാണ് ഞങ്ങൾക്ക് ആശ്രയം. ഞങ്ങളുടെ വിജയത്തിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം. കൂട്ടുപ്രാർത്ഥന നടത്തണം’-വിഡിയോയിൽ പള്ളിയിലെ ലൗഡ്സ്പീക്കറിലൂടെ ഒരാൾ വിളിച്ചുപറയുന്നു.
വെസ്റ്റ് ബാങ്ക് ഉൾപ്പെടെ ഫലസ്തീന്റെ വിവിധ ഭാഗങ്ങളിൽ തെരുവുകൡലിറങ്ങിയാണ് ഇന്ന് ആയിരങ്ങൾ സുബഹി നമസ്കാരം (പ്രഭാതപ്രാർത്ഥന) നിർവഹിച്ചത്. ഗസ്സയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഫലസ്തീനികൾ തെരുവിലിറങ്ങിയത്. നാബ്ലുസ്, തൂൽകറം, ജെനിൻ, തൂബാസ് എന്നിവിടങ്ങളിലെല്ലാം ജനങ്ങൾ തെരുവിൽ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുകയാണ്.
വൈദ്യുതി സമ്പൂർണമായി വിച്ഛേദിക്കപ്പെട്ടതോടെ ഗസ്സ മുനമ്പ് അപ്പാടെ ഇരുട്ടിലായിരിക്കുകയാണെന്ന് റാമല്ലയിൽനിന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഫോൺ, ഇന്റർനെറ്റ് ഉൾപ്പെടെ ആശയവിനിമയ മാർഗങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇരുട്ടിന്റെ മറവിലാണ് ഫലസ്തീനികൾക്കുമേൽ ഇസ്രായേൽ രക്തച്ചൊരിച്ചിൽ തുടരുന്നത്.
കര, നാവിക, വ്യോമ മാർഗങ്ങളിലെല്ലാം ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഗസ്സയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയുടെ യഥാർത്ഥ ചിത്രം പുറംലോകത്തെത്താൻ ഏറെ സമയമെടുക്കുമെന്നുറപ്പാണ്. രാത്രിയിൽ കെട്ടിടങ്ങൾ കത്തിച്ചാമ്പലാകുകയും വലിയ തോതിൽ പുകച്ചുരുളുകൾ ഉയരുന്നതിന്റെയും ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. നൂറുകണക്കിനു പേർ ഇന്നലെ രാത്രിയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
അതേസമയം, ഗസ്സയില്‍ നിങ്ങളുടെ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് വാര്‍ത്താ ഏജന്‍സികളോട് ഇസ്റാഈൽ അറിയിച്ചു. ഗസ്സയിലെ തങ്ങളുടെ മാധ്യമപ്രവർത്തകരെ ഇസ്രായേൽ ആക്രമണങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് ഉറപ്പ് നൽകിയതിന് ശേഷം ഇസ്രായേൽ പ്രതിരോധ സേന ഈ ആഴ്ച റോയിട്ടേഴ്സിനും എഎഫ്പിക്കും കത്തെഴുതി. ”ഗസ്സയിലുടനീളമുള്ള എല്ലാ ഹമാസ് സൈനിക പ്രവർത്തനങ്ങളും ഐഡിഎഫ് ലക്ഷ്യമിടുന്നു,” ഐഡിഎഫ് കത്തിൽ പറയുന്നു.
ഹമാസിനെ ലക്ഷ്യമിട്ട ആക്രമണങ്ങള്‍ ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തിയേക്കാമെന്നും ഹമാസ് റോക്കറ്റുകൾ തെറ്റായി വെടിവെച്ച് ഗസ്സയ്ക്കുള്ളിൽ ആളുകളെ കൊല്ലുമെന്നും ഐഡിഎഫ് അഭിപ്രായപ്പെട്ടു. ”ഈ സാഹചര്യത്തിൽ, നിങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഞങ്ങൾക്ക് ഉറപ്പുനൽകാൻ കഴിയില്ല, അവരുടെ സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിങ്ങളോട് ശക്തമായി ആവശ്യപ്പെടുന്നു” എന്നു പറഞ്ഞുകൊണ്ടാണ് ഐഡിഎഫിന്റെ കത്ത് അവസാനിക്കുന്നത്. ഗസ്സയിലെ മാധ്യമപ്രവർത്തകർ താമസിക്കുന്ന സ്ഥലത്തിന് സമീപം സൈനിക പ്രവർത്തനങ്ങൾ നടത്തിയെന്ന ഐഡിഎഫിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഹമാസ് ഉടൻ പ്രതികരിച്ചില്ല.
അതിനിടെ, ഫലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യുന്ന ഇസ്റാഈൽ നടപടിക്കിടെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയം പാസായി. ജോർദാൻ ആണ് പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ചത്. 22 അറബ് രാഷ്ട്രങ്ങളാണ് പ്രമേയം കൊണ്ടുവരുന്നതിന് മുൻകൈ എടുത്തത്. 193 അംഗരാഷ്ട്രങ്ങളുള്ള യുഎന്നിൽ 120 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




