Thursday, 10 October - 2024

കമ്പനിയിൽ നിന്ന് കാർ ടെസ്റ്റ് ഡ്രൈവിനായി എടുത്ത ശേഷം തിരികെ നൽകാൻ വിസമ്മതിച്ചയാളെ അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: കമ്പനിയിൽ നിന്ന് കാർ ടെസ്റ്റ് ഡ്രൈവിനായി എടുത്ത ശേഷം തിരികെ നൽകാൻ വിസമ്മതിച്ചയാളെ അറസ്റ്റ് ചെയ്തു.

കുവൈത്ത്‌ ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്‍റ് ബുധനാഴ്ച വൈകുന്നേരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

രണ്ട് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാഹനമോഷണശ്രമം കൂടാതെ സംഭവം നടക്കുമ്പോൾ പ്രതി അസ്വാഭാവിക നിലയിലുമായിരുന്നു.  ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. 

Most Popular

error: